CinemaKollywoodLatest NewsNEWS

സത്യസന്ധമായി പ്രണയിക്കുന്നവരിലൂടെയാണ് ദൈവത്തിന്റെ കരുതല്‍ പ്രകടമാവുക തുറന്ന് പറഞ്ഞ് വിഘ്‌നേശ് ശിവന്‍

നയന്‍സിനൊപ്പമുള്ള ചിത്രവുമായി വിഘ്‌നേശ്

 

ആരാധകരുടെ പ്രിയതാരമാണ് നയന്‍താര മലയാളത്തിലൂടെ എത്തി പിന്നീട് തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായിമാറിയ താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവന്റെയും പ്രണയവും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുണ്ട്. ക്രിസ്മസ് ആശംസകള്‍ അറിയിച്ച് വിഘ്‌നേശ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

‘ജീവിതത്തിലെ പ്രയാസമേറിയ സമയങ്ങളില്‍പ്പോലും പുഞ്ചിരിക്കാന്‍ ശ്രമിക്കൂ, സന്തോഷം മാത്രം പങ്കുവെയ്ക്കൂ. ജീവിതത്തില്‍ എന്നും താലോലിക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍ക്കായി വേണം കാത്തിരിക്കാന്‍.

എല്ലാത്തിനുമുപരി ജീവിതത്തിലെ മേഘാവൃതമായ ദിവസങ്ങളെ പോസിറ്റീവായ ചിന്തകള്‍ കൊണ്ട് അതിജീവിക്കാന്‍ നമ്മുടെ കൂടെ നില്‍ക്കുന്ന സത്യസന്ധമായി പ്രണയിക്കുന്നവരിലൂടെയാണ് ദൈവത്തിന്റെ കരുതല്‍ പ്രകടമാകുന്നത്. ദൈവത്തില്‍ വിശ്വസിക്കൂ,നല്ലതിന് വേണ്ടി പ്രാര്‍ത്ഥിക്കൂ’- ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് വിഘ്‌നേശ് ശിവന്‍ പറഞ്ഞ ഈ കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ പങ്ക് വെച്ച് താരങ്ങള്‍ എത്താറും ഉണ്ട്. ഇരുവരും ഒന്നിച്ചുള്ള ക്ഷേത്ര ദര്‍ശനങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോള്‍ ഇതാ പുതിയ ചിത്രങ്ങള്‍ പങ്കുവെക്കുകയും തന്റെ പ്രണയത്തെക്കുറിച്ചും പറഞ്ഞിരിക്കുകയുമാണ് വിഘ്‌നേശ് ശിവന്‍. തമിഴില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് വിഘ്‌നേശ്.

shortlink

Related Articles

Post Your Comments


Back to top button