
.
മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജുവാര്യര്‍ മലയാളത്തിനുപുറമെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഏല്ലാം സൂപ്പര്‍ ഹിറ്റുകളാണ് സമ്മാനിച്ചത്. ഇപ്പോള്‍ താരം നല്കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം എഎംഎംഎയില്‍നിന്ന് രാജി വെച്ച നടിമാര്‍ സംഘടനയുടെ ഭരണഘടനയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട വേദികളിലും മഞ്ജുവിന്റെ അസാന്നിധ്യം ഉണ്ടായിരുന്നല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് താരം നല്കിയ മറുപടി ഇങ്ങനെയായിരുന്നു, എനിക്ക് എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായ, വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്.
അതുകൊണ്ട് തന്നെ ആവശ്യമുള്ള ഘട്ടങ്ങളിലേ ഞാന്‍ അഭിപ്രായങ്ങള്‍ പറയാറുള്ളൂ. പറയേണ്ട അഭിപ്രായങ്ങളും നിലപാടുകളും പറയേണ്ടിടത്ത് കൃത്യമായി ഞാന്‍ പറഞ്ഞിട്ടുമുണ്ട്’എന്നാണ് താരം വ്യക്തമാക്കിയത്.താരത്തിന്റെ നിലപാടുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ ശക്തമായ കഥാപാത്രങ്ങളെയാണ് സിനിമാലോകത്തിന് സമ്മാനിച്ചത്. മലയാള സിനിമയ്ക്ക് പുറമെ തമിഴിലേക്കും താരം രംഗപ്രവേശനം ചെയ്തിട്ടുണ്ട് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരും
Post Your Comments