
ദുൽഖർ സൽമാൻ ചിത്രത്തിന്റെ ലൊക്കേഷനിൽ മമ്മൂട്ടി എത്തിയതിന്റെ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് മമ്മൂട്ടി എത്തിയത്. നിർമാതാവ് അന്റോ ജോസഫിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം. സിനിമയുടെ നിർമാതാവ് ദുൽഖർ തന്നെയാണ്.ദുൽഖറിനെക്കൂടാതെ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്നു ദുൽഖർ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. സിനിമ ചിത്രീകരണത്തിന്റെ അവസാനമായെന്നറിഞ്ഞപ്പോൾ സങ്കടമുണ്ടെന്നും താൻ എക്‌സൈറ്റഡാണെന്നുമാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
Post Your Comments