GeneralLatest NewsNEWS

പൗരത്വ നിയമത്തെയും ആദായ നികുതിയേയും കൂട്ടിക്കുഴയ്ക്കരുതെന്ന് മേജര്‍ രവി

താരങ്ങള്‍ ആദായനികുതി അടയക്കുന്നുണ്ടോ എന്ന സന്ദീപ് വാര്യരുടെ പ്രസ്താവന ശരിയല്ല.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ രാജ്യത്തോട് ഉത്തരവാദിത്തമില്ലാത്തവരാണെന്ന് സംവിധായകന്‍ മേജര്‍ രവി. നിയമം അറിയാതെയാണ് പൗരത്വ നിയമത്തിനെതിരെ താരങ്ങളുടെ പ്രതിഷേധമെന്നും മേജര്‍ രവി പറഞ്ഞു.

താരങ്ങള്‍ ആദായനികുതി അടയക്കുന്നുണ്ടോ എന്ന സന്ദീപ് വാര്യരുടെ പ്രസ്താവന ശരിയല്ല. ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കരുത്. പൗരത്വ നിയമത്തെയും ആദായ നികുതിയേയും കൂട്ടിക്കുഴയ്ക്കരുതെന്നും മേജര്‍ രവി പറഞ്ഞു.

ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ താരങ്ങളും സാംസ്‌കാരിക നായകരും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സംവിധായകന്‍ കമല്‍, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം, നിമിഷ സജയന്‍, ഗീതു മോഹന്‍ദാസ്, എന്‍ എസ് മാധവന്‍, ഷഹബാസ് അമന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button