
മലയാളികളുടെ പ്രിയനായികയാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമിപ്പോള്‍ ചെന്നൈയിൽ താമസിക്കുകയാണ്. കനിഹയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു.
മോഡേൺ വേഷത്തില്‍ അതിസുന്ദരിയായാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കടൽത്തീരമാണ് വിഡിയോയുടെ പ്രധാന ലൊക്കേഷൻ. 2009–ലിറങ്ങിയ പഴശ്ശിരാജയിലും 2019–ലിറങ്ങിയ മാമാങ്കത്തിലും പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച കനിഹയ്ക്ക് സോഷ്യല്‍ മീഡിയ ചാര്‍ത്തിക്കൊടുത്ത വിശേഷണം ‘ഏജ് ഇൻ റിവേഴ്സ് ഗിയർ’ എന്നാണ്.
Post Your Comments