CinemaLatest NewsMollywoodNEWS

ചില കോമ്പിനേഷന്‍സ് നമുക്ക് ഭാഗ്യം കൊണ്ടുവരും ;തുറന്ന് പറഞ്ഞ് വിജയ് ബാബു

'ജയസൂര്യ എന്റെ അടുത്ത കൂട്ടുകാരനാണ്.

മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയെ നായകനാക്കി താന്‍ ഒരുക്കിയ ചിത്രങ്ങളെല്ലാം ഹിറ്റുകളാണെന്ന് തുറന്ന് പറയുകയാണ് വിജയ്ബാബു മലയാള സിനിമയില്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ ഇരുകൈയ്യുനീട്ടിയാണ് സ്വീകരിച്ചത്.നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ക്രിസ്മസ് ഏറെ പ്രത്യേകതയുള്ളതായിരുന്നു. കാരണം ജയസൂര്യയെ നായകനാക്കി വിജയ് ബാബു നിര്‍മ്മിച്ച ചിത്രമാണ് തൃശൂര്‍ പൂരം. തീയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് സിനിമ നേടിയത് ജയസൂര്യ വിജയ്ബാബു കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളാണ്ആട് 1,?ആട് 2,?ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍ എന്നിങ്ങനെ ഇതെല്ലാം ഹിറ്റുകളുമായിരുന്നു വിജയ് പറയുന്നത് ഇങ്ങനെ

‘ജയസൂര്യ എന്റെ അടുത്ത കൂട്ടുകാരനാണ്. ഇപ്പോഴത്തെ പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ കഴിഞ്ഞാഴ്ച വിമാനത്താവളത്തില്‍വെച്ച് ഒരാളെ കണ്ടപ്പോള്‍ പറഞ്ഞത് ജയസൂര്യയോട് എന്റെ അന്വേഷണം പറയണം എന്നാണ്,?അല്ലാതെ എന്റെ ഭാര്യയോടും കൊച്ചിനോടും അന്വേഷണം പറയണമെന്നല്ല. ഞങ്ങള്‍ ഒരുപാട് പടം ചെയ്യുന്നുവെന്ന് കരുതി ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഞങ്ങള്‍ വളരെ നല്ല ഫ്രണ്ട്‌സാണ്. ജയസൂര്യ എന്ന നടനെ എനിക്കൊരുപാട് ഇഷ്ടമാണ്.

ഭയങ്കര പ്രൊഫഷനലാണ്. ഒരു ദുശീലവുമില്ലാത്ത,?അഭിനയമാണ് ജീവിതമെന്ന് വിചാരിച്ച് നടക്കുന്ന വ്യക്തിയാണ്. കൃത്യമായി ഷൂട്ടിംഗിന് വരും. ചില കോമ്ബിനേഷന്‍സ് നമുക്ക് ഭാഗ്യം കൊണ്ടുവരും.ജയസൂര്യയുമായി ഞാന്‍ ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്’-വിജയ് ബാബു പറഞ്ഞു.ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് ഇരുവരുടെത്തും.

shortlink

Related Articles

Post Your Comments


Back to top button