CinemaGeneralLatest NewsMollywoodNEWS

മാനസികമായ പരിവര്‍ത്തനത്തിന് വായന ആവശ്യം : ഇന്ദ്രന്‍സ്

എന്നെ സംബന്ധിച്ച് വായന എന്നത് എന്‍റെ പരിമിതികളെക്കുറിച്ചുള്ള തിരിച്ചറിവാണ്

ഒരു നടന്‍ എന്ന നിലയില്‍ മാത്രമല്ല ഇന്ദ്രന്‍സ് എന്ന വ്യക്തി ഉയര്‍ന്നു നില്‍ക്കുന്നത്, നല്ലൊരു പുസ്തക പ്രേമി എന്ന നിലയില്‍ ആഗാധമായ വായന ശീലമുള്ള വ്യക്തികൂടിയാണ് ഇന്ദ്രന്‍സ്. മലയാള സിനിമയില്‍ വായനാശീലമുള്ള ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് ഇന്ദ്രന്‍സ് എന്ന് സലിം കുമാര്‍ വരെ തുറന്നു സമ്മതിച്ചിട്ടുണ്ട്. തന്റെ പരിമിതകളെ മറികടക്കാന്‍ വായന ശീലം സഹായിച്ചിട്ടുണ്ടെന്നു തുറന്നു പറയുകയാണ് ഇന്ദ്രന്‍സ്.

‘എന്നെ സംബന്ധിച്ച് വായന എന്നത് എന്‍റെ പരിമിതികളെക്കുറിച്ചുള്ള തിരിച്ചറിവാണ്. അതിനെ മറികടക്കാനുള്ള ചിന്തകള്‍ എല്ലാം പുസ്തകങ്ങളിലൂടെ ലഭിച്ചതാണ്. മാനസികമായ പരിവര്‍ത്തനം വായനയിലൂടെ സാധ്യമാകൂ. പുസ്തകം വായിക്കുമ്പോള്‍ ഇടയ്ക്ക് നിര്‍ത്തി വായിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ആ ഇരിപ്പും പുസ്തകത്തിന്റെ മണവുമൊക്കെ ഒരുപാട് സൗകര്യം തരും. കണ്ണ് മാത്രമല്ല മനസ്സും അധ്വാനിക്കും’.

‘വായന പോലെ എനിക്ക് ഹരമാണ് യാത്രകളും. ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ഇഷ്ടം. ട്രെയിന്‍ യാത്ര ഒരുപാട് ഇഷ്ടമാണ്. ഒറ്റയ്ക്കായാല്‍ വായിക്കാം. കാറിലാണെങ്കിലും കൂട്ട് കൂടി വാചകമടിച്ച് പോകുന്നത് ഇഷ്ടമല്ല. ഒറ്റയ്ക്ക് പോകുമ്പോള്‍ കാഴ്ചകള്‍ കാണലും ആലോചനയുമെല്ലാം നടക്കും’. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സിനിമയ്ക്ക് പുറത്തുള്ള തന്റെ ഏറ്റവും വലിയ ഇഷ്ടങ്ങളെക്കുറിച്ച് ഇന്ദ്രന്‍സ് മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button