പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ചുള്ള പ്രചരണ വീഡിയോയില്‍ പ്രമുഖ ബംഗാളി സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ ഉപയോഗിച്ചതിനെതിരേ അദ്ദേഹത്തിന്റെ കുടുംബം. ഇത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ഘട്ടക്ക് എന്തിനുവേണ്ടിയാണോ നിലകൊണ്ടത് അതിന് കടകവിരുദ്ധമാണെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
‘തങ്ങളുടെ പൗരത്വം പുനസ്ഥാപിക്കുന്നതിനായി ഓരോ പൗരന്മാരും ഒരു അഗ്‌നിപരീക്ഷയിലൂടെ കടന്നുപോകേണ്ടിവരുന്ന, ദശലക്ഷക്കണക്കിന് മുസ്ലിങ്ങളെ രാജ്യമില്ലാത്തവരാക്കിയേക്കാവുന്ന ഒരു നിയമങ്ങളെ ന്യായീകരിക്കാന്‍, ഋത്വിക് ഘട്ടക്കിന്റെ സിനിമകളിലെ (സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത) ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോട് ഞങ്ങള്‍ക്ക് യോജിക്കാനാവില്ല’, എത്രയും പെട്ടെന്ന് ആ രംഗങ്ങള്‍ പിന്‍വലിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും സിനിമകളെയും ദുരുപയോഗം ചെയ്യുകയാണ് യുവമോര്‍ച്ചയെന്നും കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments