നായികയില്‍ നിന്നും സംവിധായികയായി കൂട് മാറിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ഗീതു മോഹന്‍ദാസ്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ മൂത്തോന്‍ മികച്ച പ്രതികരണം നേടിയിരുന്നു. എന്നാല്‍ താന്‍ സിനിമാ ഇൻഡസ്ട്രിയിൽ ഒരു മിസ് ഫിറ്റ് ആണോയെന്നു സംശയം തോന്നിയ സമയം ഉണ്ടായിരുന്നുവെന്ന് ഗീതു തുറന്നു പറയുന്നു. ”ആ സമയത്തെ മറ്റ് നായികമാരെ വച്ചു നോക്കുമ്പോൾ ഞാൻ അരഗന്റ് ആയാണ് കരുതപ്പെട്ടിരുന്നത്. സെറ്റിൽ ഇംഗ്ലിഷ് സംസാരിച്ചാൽ നമ്മളെ അരഗന്റ് ആയി കരുതി മാറ്റി നിർത്തിയിരുന്നു.” ഗീതു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
”അന്ന് അച്ഛൻ പറയുമായിരുന്നു, ‘നിന്റെ വ്യത്യസ്തതയാണ് നിന്റെ ശക്തി’യെന്ന്. പിന്നെ, ജീവിതം അതിന്റെ ഒഴുക്കിൽ നമ്മളെ പലതും പഠിപ്പിക്കും. കാഴ്ചപ്പാടുകൾക്ക് കൂടുതൽ തെളിച്ചം വരും. ഇന്നു ഞാൻ ആത്മവിശ്വാസമുള്ള സ്ത്രീയാണ്. സിനിമാമേഖലയിൽ ഡബ്ല്യുസിസിയുെട സ്ഥാപക അംഗങ്ങളിൽ ഒരാളെന്ന നിലയിലും കൂടുതൽ കരുത്തും മോട്ടിവേഷനും തോന്നുന്നു.” ഗീതു പറഞ്ഞു
Post Your Comments