BollywoodCinemaLatest NewsNEWS

ഉയരെയും ഛപാകും തമ്മിലുള്ള വ്യത്യാസമെന്ത് മറുപടിയുമായി ദീപിക പദുകോണ്‍

 

ദീപിക പദുകോണിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഛ പ്ക ചിത്രത്തിന്റെ പ്രദര്‍ശന നാളുകള്‍ അടുക്കുമ്പോള്‍ വീണ്ടും വിവാദങ്ങള്‍ നിറയുകയാണ് എന്നാല്‍ അതിന് മറുപടിയുമായി വന്നിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍നടി ദീപിക പദുകോണ്‍ ചപകിന്റെ ട്രൈലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആരംഭിച്ച ഉയരയുമായുള്ള താരതമ്യ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവെയാണ് ദീപിക മനസ് തുറക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചപകിനെയും നിരവധി അവാര്‍ഡുകള്‍ ഉള്‍പ്പെടെ വാരിക്കൂട്ടിയ മലയാളത്തിലെ ഉയരെയെയും കുറിച്ച് രാജീവ് മസന്ദിനു നല്‍കിയ അഭിമുഖത്തിലൂടെ ദീപിക മറുപടി പറഞ്ഞത്.

‘ലക്ഷ്മിയെക്കുറിച്ചോ അല്ലെങ്കില്‍ ആസിഡ് ആക്രമണത്തെക്കുറിച്ചോ മറ്റൊരാള്‍ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചേക്കാം. ഓരോരുത്തരും വ്യത്യസ്ത രീതികളിലായിരിക്കും ഇത് പറയുക. ഓരോ സിനിമയ്ക്കും അവതരണം വ്യത്യസ്തമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അതൊരു നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നു’ ദീപിക പറഞ്ഞു. ഇരു സിനിമകളും തമ്മിലുള്ള താരതമ്യപ്പെടുത്തലുകള്‍ അണിയറ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

‘ ശക്തമായ ഒരു മാധ്യമമാണ് സിനിമ വളരെ, ഈ കഥ പറയാന്‍ തിരഞ്ഞെടുത്തതിന് പിന്നിലും അത് മാത്രമാണ്. ആസിഡ് ആക്രമണം എന്ന ഒറ്റവിഷയത്തില്‍ ഒതുങ്ങുന്നതല്ല സിനിം. പീഡനത്തെ കുറിച്ച് ഉള്‍പ്പെടെ സിനിമയിലൂടെ സംസാരിക്കുന്നുണ്ട്. ഒരേ വിഷയത്തില്‍ നിരവധി സിനിമകള്‍ വരുന്നത് സാധാരണമാണ്. അതിനാല്‍ ആശങ്കകളൊന്നുമില്ല’ ദീപിക വ്യക്തമാക്കുന്നു.

ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമായൊരുക്കി ‘റാസി’ക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചപത്. ഇതാദ്യമായാണ് മേഘ്നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നതെന്ന് പ്രത്യകതയും സിനിമയ്ക്കുണ്ട്. ജനുവരി 10 നാണ് ഛപാക് തീയ്യറ്ററിലെത്തുക. പാര്‍വതി തിരുവോത്ത് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഉയരെ കഴിഞ്ഞ ഏപ്രിലിലായിരുന്നു പ്രദര്‍ശനത്തിനെത്തയത്. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന ഏവിയേഷന്‍ വിദ്യാര്‍ഥിനിയായ പല്ലവി എന്ന കഥാപാത്രമായെത്തിയ പാര്‍വതി എത്തിയത് സിനിമ വന്‍വിജയമായുരുന്നു. പുതിയ ദീപികയുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button