സംസ്ഥാനത്തെ ക്രിസ്തീയ വിഭാഗത്തെ പരിഹസിക്കുന്ന വിധം യൂട്യൂബ് ഹാസ്യ പരിപാടി നടത്തിയെന്ന് ആരോപിച്ചു ബോളിവുഡ് താരങ്ങള്‍ക്കെതിരെ പരാതി. ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി രവീണ ടണ്ടന്‍, സംവിധായകയും നിര്‍മ്മാതാവുമായ ഫറ ഖാന്‍, കൊമേഡിയന്‍ ഭാരതി സിങ് എന്നിവര്‍ക്ക് എതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു.
ഹാസ്യ പരിപാടിയായ ‘ബാക്ക് ബെഞ്ചേഴ്‌സില്‍’ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ‘ഹല്ലേലൂയ’ യെ അപഹാസ്യമായി ചിത്രീകരിച്ചുവെന്നാണ് പരാതി.
പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ക്രിസ്ത്യന്‍ സമാജ് മുന്നണിയുടെ പ്രസിഡന്റുമായ സോന മാശിഷ് ആണ് പരാതി നല്‍കിയിരിക്കുന്നത്.
ഐപിസി സെക്ഷന്‍ 295-എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവെരെക്കൂടാതെ മറ്റ് മൂന്നുപേരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പരിപാടിക്ക് എതിരെ ക്രിസ്മസ് ദിനത്തില്‍ ചില ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.
Post Your Comments