GeneralLatest NewsMollywood

ഞാൻ സമ്പാദിക്കുന്ന കാശുകൊണ്ട്, നിയമപ്രകാരം ഞാൻ മദ്യപിച്ചാൽ ആർക്കാണ് പ്രശ്നം ; ചെമ്പന്‍ വിനോദ്

പിന്നെ ഭക്ഷണവും മദ്യപാനവും. അങ്കമാലിക്കാരാനായ എനിക്ക് ഭക്ഷണം അത്ര പ്രിയപ്പെട്ടതാണ്. പന്നിയും ബീഫുമൊക്കെ ഞങ്ങടെ സ്നേഹമാണ്.

മലയാളത്തിന്റെ സ്വഭാവ നടന്മാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പന്‍ വിനോദ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം തന്റെ ജീവിത ശൈലിയെക്കുറിച്ച് തുറന്നു പറയുന്നു. നന്നായി ഭക്ഷണം കഴിക്കുക മദ്യപിക്കുക വ്യായാമം ചെയ്യുക ഇതാണോ ചെമ്പൻ വിനോദിന്റെ ജീവിതശൈലി എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു.

തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണെന്ന് തനിക്ക് തന്നെ അറിയാമെന്നു ചെമ്പന്‍ വിനോദ് പറയുന്നു. തന്റെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കേണ്ടതില്ലെന്നും താരം പങ്കുവച്ചു. ‘ഞാൻ ഇപ്പോൾ വഴിതെറ്റിപ്പോവുകയല്ല. വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് ‍‌ഞാൻ. ഈ പറയുന്ന വഴിതെറ്റുകളെല്ലാം കടന്നാണ് ഇവിടെ നിൽക്കുന്നത്.അതുകൊണ്ട് ഇനി വ്യക്തിപരമായോ ആശയപരമായോ ഒന്നും എന്നെ ബാധിക്കുകയില്ല. പിന്നെ ഭക്ഷണവും മദ്യപാനവും. അങ്കമാലിക്കാരാനായ എനിക്ക് ഭക്ഷണം അത്ര പ്രിയപ്പെട്ടതാണ്. പന്നിയും ബീഫുമൊക്കെ ഞങ്ങടെ സ്നേഹമാണ്. അമ്മ വച്ചുണ്ടാക്കുന്ന ആ സ്നേഹം മതിയാവുവോളം കഴിച്ച് സോഫയിൽ കിടന്നുറങ്ങുന്നതാണ് എനിക്കിഷ്ടം.

പിന്നെ മദ്യപാനം. ഞാൻ സമ്പാദിക്കുന്ന കാശുകൊണ്ട്, സർക്കാരിന് അതിൽ നിന്നും നികുതി കൊടുത്ത്. സർക്കാർ തന്നെ വിൽക്കുന്ന മദ്യം വാങ്ങി ഞാൻ വീട്ടിൽ വച്ചു കഴിക്കുന്നു. അതിലിവിടെ ആർക്കാണ് പരാതി. ഞാൻ എന്റെ വീട്ടിലിരുന്ന് നന്നായി മദ്യപിക്കുന്നതിൽ മറ്റൊരാൾക്ക് എന്തുകാര്യം. പൊതുജനത്തിന് ശല്യമാകുന്നെങ്കിൽ ഓക്കെ. അല്ലാതെ ഇതിൽ ഒളിഞ്ഞുനോട്ടത്തിന്റെ കാര്യമില്ല. ഞാൻ തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണെന്ന് എനിക്ക് തന്നെ അറിയാം. പിന്നെ എന്തിനാണ് ഒളിഞ്ഞുനോക്കുന്നത്. എന്നോട് ചോദിക്ക് ഞാൻ പറഞ്ഞുതരാല്ലോ എന്തും.’ ചെമ്പൻ വിനോദ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button