
മലയാള സിനിമയിൽ ലഹരി ഉപയോഗത്തിന്റെ പരാമർശത്തെക്കുറിച്ച് പലരും തുറന്നു സംസാരിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് ജോസ്.
‘മലയാള സിനിമ ഇൻഡസ്ട്രിയിലെ പുതുതലമുറ മുഴുവൻ അങ്ങനെയാണ് എന്നൊക്കെ പറയുന്നതിൽ യോജിക്കുന്നില്ല. ഇതൊക്കെ ഉപയോഗിക്കുമ്പോൾ കിട്ടുന്ന മാസ്മരികത എനിക്ക് ലഭിക്കുന്നത് ഞാൻ അവാർഡൊക്കെ വാങ്ങി അമ്മയ്ക്കും അപ്പച്ചനും മുന്നിൽ നിൽക്കുമ്പോഴാണ്, അതൊക്കെ കാണുമ്പോൾ നാട്ടുകാരിൽ ഉണ്ടാകുന്ന കുഞ്ഞു കുശുമ്പ് ഒക്കെയാണ് എന്നെ സംബന്ധിച്ചുള്ള ലഹരി. എനിക്ക് അങ്ങനെ കഞ്ചാവിന്റെയോ മയക്ക് മരുന്നിന്റെയോ ആവശ്യം ഇത് വരെ വന്നിട്ടില്ല. ഈ ജനറേഷൻ ചെയ്തിട്ടുള്ള സിനിമയും അവർ വാങ്ങി കൂട്ടുന്ന അവാർഡുമൊക്കെ എങ്ങനെയാണ് ലഹരിയ്ക്ക് കൊടുക്കാൻ സാധിക്കുക’.
‘സിനിമ ഇൻഡസ്ട്രി തുടങ്ങിയ കാലം മുതൽക്കേ മദ്യവും ഇത്തരം ലഹരിയുമെല്ലാം ഇവിടെയുണ്ട്. അതുകൊണ്ട് ഇപ്പോഴുള്ളർ എല്ലാം അങ്ങനെയാണെന്ന് പറയുന്നതിൽ യോജിക്കുന്നില്ല. അത് യൂസ് ചെയ്യുന്നവർ യുസ് ചെയ്യും. ഇല്ലീഗൽ ആക്റ്റിവിറ്റീസ് ആയത് കൊണ്ട് പിടിക്കപ്പെടുന്നവർ പിടിക്കപ്പെടും, അത് അങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കും’.
‘ഷെയ്ൻ നിഗത്തിന്റെ കാര്യത്തിൽ പ്രഫഷണലായി ചിന്തിക്കുമ്പോൾ എനിക്ക് അദ്ദേഹം മുടി വെട്ടിയത് അത്ര നല്ല കാര്യമായി തോന്നിയില്ല. പിന്നെ ഇതിന്റെ ഉള്ളിൽ നടന്ന കാര്യങ്ങൾ എന്താണെന്ന് എനിക്ക് നേരിട്ടറിയില്ല. അത് കൊണ്ട് ആരുടെ ഭാഗത്താണ് തെറ്റും ശരിയുമെന്ന് പറയാൻ സാധിക്കില്ല’. മനോരമയുടെ ‘നേരേ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കവേ ചെമ്പൻ വിനോദ് ജോസ് വ്യക്തമാക്കുന്നു.
Post Your Comments