CinemaGeneralLatest NewsMollywoodNEWS

‘സ്ലീവാച്ചന്റെ അമ്മച്ചിയുടെ ക്രിസ്മസ് സമ്മാനം” വീഡിയോ പങ്കുവെച്ച് ആസിഫ് അലി

തനിയെ കഴിയുന്ന ഒരമ്മയുടെ കഥയാണ് ഹ്രസ്വചിത്രം പറയുന്നത്.

ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് കെട്ട്യോളാണ് എൻ്റെ മാലാഖ. ചിത്രം മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി തീയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിൽ ആസിഫ് അലി അവതരിപ്പിച്ച സ്ലീവാച്ചൻ്റെ അമ്മയായി എത്തിയത് ഉപ്പും മുളകിലെ ബാലുവിന്റയെ അമ്മയാണ്. മനോഹരിയമ്മ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്.

ഇപ്പോഴിതാ മനോഹരി മുഖ്യകഥാപാത്രമായെത്തിയ ഒരു ഹ്രസ്വചിത്രമാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിൻസി ഡെന്നിയും ലെനിനും ചേർന്നാണ്.

തനിയെ കഴിയുന്ന ഒരമ്മയുടെ കഥയാണ് ഹ്രസ്വചിത്രം പറയുന്നത്. മകൻ ജോലിസംബന്ധമായി അമേരിക്കയിൽ കുടുംബസമേതമായി താമസമാക്കിയിരിക്കുകയാണ്. ഈ ക്രിസ്മസിനും വീട്ടിൽ ഒറ്റയ്ക്കായ അമ്മ മകനോട് വീഡിയോ കോളിലൂടെ സംസാരിക്കുന്നതിലൂടെയാണ് ഹ്രസ്വചിത്രത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഒടുവിൽ അമ്മ നൽകുന്ന സന്ദേശവുമാണ് ഏറെ ശ്രദ്ധേയമാകുന്നത്.

ഈ ഹ്രസ്വചിത്രം ഇപ്പോൾ ആസിഫ് അലിയും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഈ സന്തോഷം എന്ന് പറയുന്നത് ആരും നമ്മക്ക് കൊണ്ട് തരില്ല, അത് നമ്മൾ തന്നെ കണ്ടെത്തണം എന്ന് കുറിച്ചുകൊണ്ടാണ് ആസിഫ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്ലീവാച്ചന്റെ അമ്മച്ചിയുടെ ക്രിസ്മസ് സമ്മാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

shortlink

Post Your Comments


Back to top button