BollywoodGeneralLatest News

അച്ഛന്‍ മരിച്ചതിന്റെ പിറ്റേന്ന് ബ്യൂട്ടി പാർലറിൽ!! മകളെക്കുറിച്ച്‌ നടന്‍

വീട്ടിൽ എപ്പോഴും സന്ദർശകരുടെ തിരക്കും കൂടിയായപ്പോൾ അവള്‍ വളരെ വിഷമിച്ചു. അതിൽ നിന്നു രക്ഷപ്പെടാൻ, അവളോട് ഒന്നു പുറത്തിറങ്ങി കറങ്ങിയിട്ട് വരാൻ ഞാനാണ് പറഞ്ഞത്. അവൾ മടിച്ചിട്ടും ഞാന്‍ നിർബന്ധിച്ചു

എന്നും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായ താരപുത്രിയാണ് നിസ. ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റെയും നടി കാജോളിന്റെയും മകളായ നിസയെ അനാവശ്യമായി വാർത്തകളിലേക്കും ട്രോളുകളിലേക്കും വലിച്ചിഴയ്ക്കുന്നതിനെതിര അജയ് ദേവ്ഗണ്‍ പലപ്പോഴും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ പിതാവ് മരിച്ചതിന്റെ പിറ്റേന്ന് ബ്യൂട്ടി പാർലറിൽ പോയതുമായി ബന്ധപ്പെട്ട് മകൾ നിസ നേരിട്ട പരിഹാസങ്ങൾക്കും ട്രോളുകൾക്കും മറുപടി പറയുകയാണ്‌ താരം.

അജയ് ദേവ്ഗണിന്റെ പിതാവ് വീരു ദേവ്ഗണിന്റെ മരണത്തിനു പിറ്റേന്ന് നിസ ഒരു ബ്യൂട്ടിപാർലറിൽ നിന്നിറങ്ങി വരുന്ന ചിത്രം ഉപയോഗിച്ചായിരുന്നു ട്രോളൻമാരുടെ ആക്രമണം. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘‘ഞാൻ ഇതുവരെ ഇതേപ്പറ്റി സംസാരിച്ചിട്ടില്ല. പക്ഷേ, ഇപ്പോൾ പറയണം എന്നു തോന്നുന്നു. അച്ഛന്റെ മരണ ശേഷം മോൾ വലിയ ഡിപ്രഷനിലായിരുന്നു. വീട്ടിൽ എപ്പോഴും സന്ദർശകരുടെ തിരക്കും കൂടിയായപ്പോൾ അവള്‍ വളരെ വിഷമിച്ചു. അതിൽ നിന്നു രക്ഷപ്പെടാൻ, അവളോട് ഒന്നു പുറത്തിറങ്ങി കറങ്ങിയിട്ട് വരാൻ ഞാനാണ് പറഞ്ഞത്. അവൾ മടിച്ചിട്ടും ഞാന്‍ നിർബന്ധിച്ചു. അപ്പോഴും എവിടെ പോണം എന്നതിൽ അവൾക്ക് ധാരണയുണ്ടായിരുന്നില്ല. അപ്പോൾ ഞാനാണ് പറഞ്ഞത് റസ്റ്റൊറന്റിലോ പാർലറിലോ പൊകാൻ. അവൾ സന്തോഷമായി ഇരിക്കുക എന്നത് എനിക്ക് നിർബന്ധമാണ്. ചെറിയ കുട്ടി അല്ലേ. അച്ഛൻ മരിച്ച നിമിഷം മുതൽ അവൾ കരഞ്ഞ് കരഞ്ഞ് തളർന്നിരുന്നു. പക്ഷേ, ചിത്രം പുറത്തു വന്നപ്പോൾ യാതൊരു ദയയും ഇല്ലാതെ എല്ലാവരും അവളെ പരിഹസിച്ചു’.

shortlink

Related Articles

Post Your Comments


Back to top button