പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കിയ ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി റിമാ കല്ലിങ്കല്‍. യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരായിരുന്നു കഴിഞ്ഞ ദിവസം താരങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കിയത്. ഇതിന് സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് റിമ.
വിഡ്ഡീകളെ പ്രശസ്തരാക്കുന്നത് നമുക്ക് അവസാനിപ്പിക്കാം എന്നായിരുന്നു റിമയുടെ പോസ്റ്റ്. കുറിപ്പിനൊപ്പം ഫിലോമിനയുടെ ആരെടാ നാറി നീ എന്ന് ചോദിക്കുന്ന മീമും റിമ പങ്കുവച്ചിട്ടുണ്ട്.
ഭീഷണിയുമായെത്തിയ ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി സംവിധായകന് ആഷിഖ് അബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചാണകത്തില്‍ ചവിട്ടില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. ഫെയ്സ്ബുക്കിലൂടെയാണ് ആഷിഖ് അബു മറുപടി നല്‍കിയത്
മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ആമുഖത്തോടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ് ആരംഭിക്കുന്നത്. പോസ്റ്റിൽ സന്ദീപ് വാര്യർ പ്രതിഷേധത്തിൽ പങ്കെടുത്ത നടിമാർക്കെതിരെയാണ് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.
Post Your Comments