പഴയ ടീമിനെയൊക്കെ ഉൾപ്പെടുത്തി സിനിമ ചെയ്യണം എന്ന ആഗ്രഹം തനിക്കെപ്പോഴും ഉണ്ടെന്ന് തുറന്നു പറയുകയാണ് സംവിധായകൻ പ്രിയദർശൻ .പക്ഷേ അതൊക്കെ താൻ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ലെന്നും മോഹൻലാൽ – ശ്രീനിവാസൻ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരു സിനിമ വരുമ്പോൾ മോഹൻലാൽ ശ്രീനിവാസൻ എന്നിവരുടെ സ്വരചേർച്ചയും ഒന്നായിരിക്കണമെന്നും പ്രിയദർശൻ ഒരു ടി വി ചാനലിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നു
മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വെള്ളാനകളുടെ നാട് ,മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ,അക്കരെ അക്കരെ അക്കരെ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഈ കോമ്പോയിൽ പുറത്തിറങ്ങിയ സിനിമകളാണ് മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം തിരക്കഥാകൃത്തെന്ന നിലയിൽ സഹകരിച്ചിട്ടുള്ള ശ്രീനിവാസൻ സത്യൻ അന്തിക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിനിമകൾ എഴുതിയത് പ്രിയദര്‍ശന് വേണ്ടിയായിരുന്നു.
മോഹൻലാൽ-പ്രിയദർശൻ – ശ്രീനിവാസൻ ടീം അക്കാലത്തെ ഹിറ്റ് ടീമായിരുന്നു. കോമഡി ട്രാക്കിൽ കളർഫുൾ കഥകൾ കയ്യടക്കത്തോടെ അവതരിപ്പിച്ച പ്രിയൻ ശ്രീനി സിനിമകളിൽ മിക്കതും മെഗാഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചവയാണ്. ശ്രീനിവാസന്റെ തിരക്കഥയിൽ നിന്ന് മാറി ടി.ദാമോദരന്റെ അന്നത്തെ കാലത്തെ കാലിക പ്രസക്തമായ ഗൗരവ സിനിമകൾക്കും പ്രിയദർശൻ തന്റെ സംവിധാന മേന്മ ചേർത്ത് നിർത്തിയിട്ടുണ്ട്.
Post Your Comments