
മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് പൂര്‍ണ്ണിമ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം, വൈറസ് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചെത്തി. പ്രമുഖ ഫാഷന്‍ ഡിസൈനറാണ് താരമിപ്പോള്‍. സാരിയുണ്ടാക്കാന്‍ വളരെ അധികം ഇഷ്ടമുളളയാളാണ് താന്‍ എന്ന് പലപ്പോഴും പൂര്‍ണ്ണിമ സൂചന നല്‍കിയിട്ടുണ്ട്. പൂര്‍ണ്ണിമ പലപ്പോഴും സാരിയുടുത്തുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ അധികവും പോസ്റ്റ് ചെയ്യാറുളളത്. അടുത്തിടെ 20 വര്‍ഷം പഴക്കമുള്ള സാരിയുടുത്തുള്ള പൂര്‍ണ്ണിമയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.
സ്വന്തം അമ്മയുടെ സാരി അണിയാനായി ഒരവസരം കാത്തിരിക്കുകയാണ് താന്‍ എന്ന് പൂര്‍ണ്ണിമ പറയുന്നു. സ്വന്തം അമ്മയുടെ അടുത്താണെങ്കിൽ സാരി എടുക്കാനുള്ള പ്രത്യേകം അനുവാദം വാങ്ങേണ്ട കാര്യമില്ലല്ലോ എന്നും എന്നാൽ ഇന്ദ്രന്‍റെ അമ്മ ഉടുത്തിരിക്കുന്ന സാരിയുടെ ചിത്രമോ മറ്റോ കണ്ട് ഇഷ്ടമായാൽ ഉടൻ വിളിക്കുകയോ വാട്ട്സാപ്പ് മെസ്സേജ് അയക്കുകയോ ചെയ്ത് സാരി ഉടൻ പാഴ്സൽ അയക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും പൂര്‍ണ്ണിമ പറയുന്നു
Post Your Comments