സിജു വിത്സണ്, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി യുവസാഹിത്യകാരനും മാധ്യമപ്രവര്‍ത്തനും ഹ്രസ്വചിത്രസംവിധായകനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന ചിത്രമാണ് ‘മറിയം വന്നു വിളക്കൂതി’. ചിത്രത്തിലെ നാലാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. നായികയായ സേതുലക്ഷ്മിയുടെ മറിയാമ്മ ജോർര്ജ്ജ് എന്ന കഥാപാത്രത്തെ പരിചയപ്പെടുതുന്നതാണ് പുതിയ പോസ്റ്റര്‍. നടി മഞ്ജു വാര്യര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
https://www.facebook.com/theManjuWarrier/photos/a.265890360285299/1202582936616032/?type=3&theater
റേഡിയോ ജോക്കി, അസിസ്റ്റന്റ് ഡയറക്ടര്‍, എഴുത്തുകാരന് എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള യുവ സംവിധായകന് ജെനിത്തിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലറായാണ് ഒരുക്കുന്നത്. സിനോജ് അയ്യപ്പന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്. ഇതിഹാസ എന്ന സിനിമയുടെ നിര്‍മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് സിനിമയുടെ നിര്‍മ്മാണം.
Post Your Comments