CinemaLatest NewsMollywoodNEWS

മാസ് മറുപടിയുമായി മഞ്ജുവാര്യര്‍ ഞെട്ടി തരിച്ച് ട്രോളര്‍മാര്‍

കഞ്ഞിയെന്ന് കേട്ടാല്‍ ചേച്ചിക്ക് ദേഷ്യം വരുമോ?

മലയാളികളുടെ പ്രിയതാരമാണ് മഞ്ജുവാര്യര്‍ താരത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിച്ചഭിനയിച്ച ഒടിയന്‍ എന്ന ചിത്രം. ആരാധകര്‍ എന്നും ഓര്‍ക്കുന്ന ചിത്രത്തിലെ ഏറ്റവും ഹിറ്റ് ഡയലോഗായിരുന്നു ‘കുറച്ചു കഞ്ഞിയെടുക്കട്ടെ’ എന്നത്. ‘കുറച്ച് കഞ്ഞിയെടുക്കട്ടെ’ എന്ന ഒടിയനിലെ മഞ്ജുവാര്യരുടെ ഡയലോഗ് വലിയ ട്രോളുകള്‍ക്കാണ് കളമൊരുക്കിയിരുന്നു. നെഗറ്റീവ് അര്‍ത്ഥത്തിലാണ് ഈ ഡയലോഗ് പ്രചരിച്ചത്. സിനിമയുടെ റിലീസിന് പിന്നാലെ ലീക്കായ വീഡിയോയിലൂടെയായിരുന്നു ഡയലോഗ് വൈറലായത്.

എന്നാല്‍ ഇപ്പോഴിതാ തന്റെ ഡയലോഗ് കൊണ്ട് ട്രോള്‍പൂരം ഒരുക്കിയ ട്രോളന്മാര്‍ക്ക് മഞ്ജു കട്ട മറുപടി നല്‍കിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ പ്രതി പൂവന്‍കോഴിയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു മഞ്ജു മറുപടിയുമായി രംഗത്ത് വന്നത്. ഡിന്നര്‍ വിത്ത് മഞ്ജു ആന്‍ഡ് ടീം എന്ന പരിപാടിയില്‍ പങ്കെടുത്ത സെയില്‍സ് ഗേളിലൊരാള്‍ ചോദിച്ച ചോദ്യത്തിനായിരുന്നു മഞ്ജു മറുപടി പറഞ്ഞത്. കഞ്ഞിയെന്നു കേട്ടാല്‍ ചേച്ചിക്ക് ദേഷ്യം വരുമോ എന്നായിരുന്നു ആരാധികയുടെ ചോദ്യം. ട്രോളു വരും മുമ്പും പിമ്പും കഞ്ഞി ഇഷ്ടമാണെന്നും തന്റെ അമ്മ സ്ഥിരമായി കഞ്ഞിയെടുക്കട്ടെ മോളെ എന്ന് ചോദിക്കാറുണ്ടെന്നുമാണ് മഞ്ജു മറുപടി നല്‍കിയത്. ഇതോടെ സദസ്സില്‍ പൊട്ടിച്ചിരിയും മുഴങ്ങുകയും ചെയ്തു.താരത്തിന്റെ സൂപ്പര്‍ ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button