CinemaGeneralLatest NewsMollywoodNEWS

കന്മദം vs അസുരൻ : നിസാഹയായി മഞ്ജു വാര്യർ

ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച 'കന്മദം' മഞ്ജുവാര്യരുടെ കരിയറിലെ മികവുറ്റ വേഷമായിരുന്നു

തനിക്ക് മുന്നിലെത്തുന്ന എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകുന്ന മഞ്ജു വാര്യർ ഒരു ചോദ്യത്തിന് മുന്നിൽ മാത്രം ഉത്തരം പറയാന്‍ കഴിയാതെ  പതറിയിരിക്കുകയാണ്. റെഡ് കാർപ്പറ്റിന് നൽകിയ അഭിമുഖത്തിൽ ആർജെ മൈക്ക് ആണ് മഞ്ജു വാര്യരോട് കുഴപ്പിക്കുന്ന ഒരു ചോദ്യം ചോദിച്ചത്. ‘കന്മദ’മാണോ ‘അസുര’നാണോ മഞ്ജു വാര്യർക്ക് ഏറ്റവും ബെസ്റ്റ് എന്ന ചോദ്യമാണ് ആർ ജെ മൈക്ക് മഞ്ജുവിന് മുന്നിൽ വെച്ചത്. പക്ഷേ തനിക്ക് ഒരിക്കലും അതിനൊരു ഉത്തരം നൽകാൻ കഴിയില്ലെന്നായിരുന്നു നിസഹായതയോടെയുള്ള മഞ്ജുവിന്റെ മറുപടി.

ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച ‘കന്മദം’ മഞ്ജുവാര്യരുടെ കരിയറിലെ മികവുറ്റ വേഷമായിരുന്നു. മഞ്ജു വാര്യർ എന്ന അഭിനയ പ്രതിഭയെ വെല്ലുവിളിച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഭാനുമതി എന്ന കന്മദത്തിലെ കഥാപാത്രം. കണ്ണീർ പൊഴിക്കുന്ന സ്ത്രീ കഥാപാത്രത്തിന് വിപരീതമായി കാരിരുമ്പിന്റെ ശക്തിയാൽ ജ്വലിക്കുന്ന പെൺ കഥാപാത്രം ‘മഹായാനം’ പോലെയുള്ള സിനിമകളിൽ നേരത്തേ തന്നെ ലോഹിതദാസ് അടയാളപ്പെടുത്തിയിട്ടുണ്ട്. അതിന്റെ തുടർച്ചയായിരുന്നു കന്മദത്തിലെ ഭാനുമതി. അസുരനിലൂടെയുള്ള തമിഴിലെ തുടക്കവും മഞ്ജു വാര്യർക്ക് ശക്തമായ സ്ത്രീ കഥാപാത്രം സമ്മാനിച്ചു. തന്റെ സിനിമ കരിയറിൽ മഹത്തരമായി അടയാളപ്പെട്ട രണ്ട് സിനിമകൾ മുന്നിൽ വെച്ചപ്പോഴായിരുന്നു  അഭിമുഖ പരിപാടിയിൽ മഞ്ജു വാര്യർ ഒരു നിമിഷം നിശബ്ദയായി പോയത്.

shortlink

Related Articles

Post Your Comments


Back to top button