മലയാളി കുടുംബപ്രേക്ഷകരുടെ സ്വന്തം താരമാണ് കല്യാണി. നിയ എന്ന താരമാണ് കല്യാണി ആയെത്തിയത്. ഇപ്പോഴും നിയ എന്ന പേരിനേക്കാളും പ്രേക്ഷകർ കല്യാണി എന്നാണ് നിയയെ വിളിക്കുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിന്ന സമയത്തായിരുന്നു താരം അൽപ്പ നാൾ അഭിനയത്തിന് ഇടവേള നൽകിയത്. ശേഷം നിയ വീണ്ടും സ്‌ക്രീനിൽ സജീവം ആയിരുന്നു. ഇപ്പോൾ താരം വീണ്ടും അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയാണ്.
അഭിനയത്തിന് ഇടവേള നൽകി താരം കഴിഞ്ഞ ദിവസം ലണ്ടനിലേക്ക് പറന്നു കഴിഞ്ഞു. ഭർത്താവിനും മകനും ഒപ്പമാണ് താരം ലണ്ടൻ ജീവിതം ആസ്വദിക്കാൻ ഒരുങ്ങുന്നത്. താരത്തിന്റെ ഭർത്താവ് രഞ്ജിത്തിന് അവിടെയാണ് ജോലി.
അഞ്ചു വർഷത്തിനു ശേഷം മാത്രമേ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങൂ. അതുകൊണ്ടാണ് താനും മകൻ രോഹിതും അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചത്. ഇനി ഒരു വർഷം അവിടെയാകും താൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അൽപ്പ നാളത്തേക്കാണ് ഇടവേള, താൻ ഇനിയും അഭിനയ രംഗത്ത് ഉണ്ടാകും എന്നും നിയ പറയുന്നു.
Post Your Comments