
തെന്നിന്ത്യയിലെ പ്രിയ നദിയും സംവിധായികയുമാണ് ഗീതു മോഹന്‍ദാസ്. സിനിമയിലെ വനിതാ പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ ഡബ്ല്യുസിസിയുടെ അമരക്കാരില്‍ ഒരാള്‍ കൂടിയാണ് ഗീതു. വനിതാ സംഘടന രൂപീകരിക്കപ്പെട്ട ശേഷം ഫിലിം ഇൻഡസ്ട്രിയിലെ സ്ത്രീകളുടെ വർകിങ് സ്േപസ് ചുറ്റുപാടിൽ വിപ്ലവകരമായ മാറ്റം വന്നുവെന്ന് താരം തുറന്നു പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഗീതു പറഞ്ഞതിങ്ങനെ…”എവിടെയും വിപ്ലവം വരുമ്പോൾ അതിനെ അടിച്ചമർത്താനുള്ള പ്രവണതയുണ്ടാകാം. നമ്മളെ ട്രോൾ ചെയ്യാം, മാറ്റി നിർത്താം, ഇല്ലാതാക്കാം. പക്ഷേ, നമ്മളൊരിക്കലും നമ്മുടെ പർപസ് മറക്കരുത്. നമ്മളീ ചെയ്യുന്നത് ഇപ്പോൾ പരാജയം ആണെങ്കിൽ കൂടി 50 വർഷം കഴിയുമ്പോ ഈ പരാജയം ആകും ഏറ്റവും വലിയ വിജയം. ”
”ഈ കൂട്ടായ്മ രൂപീകരിച്ച സമയത്ത് ഇൻഡസ്ട്രിയിൽ പലരും ഷോക്ക്ഡ് ആയിരുന്നു. സിനിമയിലെ ചെറുപ്പക്കാരിൽ ഒരുപാടു പേർ, ‘ദിസീസ് ഗ്രേറ്റ്, സപ്പോർട്ട് ചെയ്യുന്നു’വെന്ന് പറഞ്ഞു മെസേജ് അയച്ചിരുന്നു. പക്ഷേ, പബ്ലിക് ആയി അവരിതു പറയില്ല. കാരണം, എവിടെയോ ഒരു തരത്തിലുള്ള പേടിയും നിലനിൽക്കുന്നുണ്ട്. അതുെകാണ്ട് ഞങ്ങൾ കുറച്ചു പേർ ഇതിനായി മുന്നിട്ടിറങ്ങണം. അതിന് ഞങ്ങൾ തയാറുമാണ്. ‘എന്റെ വീട്ടിൽ കല്ലേറു കൊണ്ടില്ല, അതുകൊണ്ടെനിക്കു കുഴപ്പമില്ല’ എന്നു പറയുന്ന ആറ്റിറ്റ്യൂഡിൽ ഞാൻ വിശ്വസിക്കുന്നില്ല. വളരെ പ്രിവിലെജ്ഡ് ആയ ആളുകളാണു നമ്മൾ. അതുകൊണ്ടു തന്നെ മറ്റുള്ള എല്ലാവർക്കും വേണ്ടി സംസാരിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.” ഗീതു പങ്കുവച്ചു
Post Your Comments