മലയാളത്തിൽ ഒരു സിനിമയ്ക്കും സംഭവിക്കാത്ത വലിയ തിരിച്ചടിയായിരുന്നു മുകേഷ് നായകനായ പ്രവാചകൻ എന്ന ചിത്രത്തിന് സംഭവിച്ചതെന്ന് പരസ്യകല സംവിധായകനായ ഗായത്രി അശോക്. അപ്പച്ചന്റെ സാഗാ ഫിലിംസ് വിതരണത്തിനെടുത്ത ചിത്രം റിലീസിന് മുൻപേ വീഡിയോ കാസറ്റായി പ്രചരിച്ച അനുഭവം പങ്കിടുകയാണ് അദ്ദേഹം.
സാഗാ ഫിലിംസ് വിതരണത്തിനെടുത്ത ചിത്രമായിരുന്നു പ്രവാചകൻ. ഒരു പക്ഷിശാസ്ത്രക്കാരന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ഇത് . ഭാവി കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന ഒരാൾ എന്ന നിലയിലായിരുന്നു അതിന്റെ ടൈറ്റിലിട്ടത്. മുകേഷ് ആയിരുന്നു ചിത്രത്തിലെ ഹീറോ. കുടുംബ പശ്ചാത്തലത്തിൽ ഹ്യൂമറും പ്രണയവുമൊക്കെയായിട്ട് പോകുന്ന ഒരു ചിത്രം. ഓടാൻ എല്ലാ യോഗ്യതയുമുള്ള ഒരു സിനിമയായിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈൻ എന്നെ സംബസിച്ച് പുതുമ ഉള്ളതായിരുന്നു. ഞാൻ ഒരു തത്തയുടെ ചിത്രവും, അത് ഒരു ചീട്ട് പിടിച്ച് നിൽക്കുന്നതുമൊക്കെയായ നല്ല ഒരു ഡിസൈൻ അതിന് വേണ്ടി ചെയ്തു. പക്ഷേ സിനിമ റീലിസിന് ഒരുങ്ങുന്ന അവസരത്തിൽ സിനിമാ ലോകത്തെ തന്നെ നടുക്കി കൊണ്ട് പ്രത്യേകിച്ച് സാഗ ഫിലിംസിന് വലിയ ഞെട്ടലുണ്ടാക്കി കൊണ്ട് സിനിമയുടെ വീഡിയോ കാസറ്റുകൾ എങ്ങനെയോ ലീക്കായി. കാസറ്റ് എങ്ങനെ ലീക്കായി എന്ന് കണ്ടു പിടിക്കാൻ സാധിച്ചില്ല. രണ്ട് മൂന്ന് കാരണങ്ങൾ കൊണ്ട് അത് ലീക്കായേക്കും. ഒന്നുകിൽ സെൻസർ ചെയ്യുമ്പോൾ വരാം, അല്ലെങ്കിൽ ലാബിൽ നിന്ന് തന്നെ സംഭവിക്കാം. പക്ഷേ എങ്ങനെ ഇത് പുറത്തായി എന്ന് ഇന്നും ഒരു പിടിയില്ല. റിലീസ് ചെയ്യാനിരുന്ന ചിത്രം വീഡിയോ കാസറ്റായി എത്തിയതോടെ പിന്നീട് അത് തിയേറ്ററിൽ റിലീസ് ചെയ്യേണ്ടേന്ന് തീരുമാനിക്കുകയായിരുന്നു സാഗാ ഫിലിംസ്.
കടപ്പാട് : ചരിത്രം എന്നിലൂടെ സഫാരി ടിവി
Post Your Comments