
ഭീഷണിയുമായെത്തിയ ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ തിങ്കളാഴ്ച നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ആഷിഖ് പരോക്ഷ മറുപടിയുമായെത്തിയത്.
ചാണകത്തില്‍ ചവിട്ടില്ലെന്നായിരുന്നു സംവിധായകന്‍റെ മറുപടി. ഫെയ്സ്ബുക്കിലൂടെയാണ് ആഷിഖ് അബു മറുപടി നല്‍കിയത്. റിജക്ട് സിഎഎ, റിജക്ട് എന്‍ആര്‍സി എന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നുണ്ട്. എന്താണ് ഒഴിവാക്കണമെന്ന് അറിയുന്നതാണ് അറിയുക എന്നതിന്‍റെ കലയെന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.
Post Your Comments