
നടന് ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് മൈ സാന്റ. സുഗീത് ഒരുക്കുന്ന ഈ ചിത്രം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി തിയറ്ററുകള്‍ എത്തുകയാണ്. എന്നാല്‍ മൈ സാന്റായുടെ സാറ്റലൈറ്റ് പകര്‍പ്പവകാശം നല്‍കുന്നത് കോടതി തടഞ്ഞു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് വിധി. ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ബിന്‍സി ഫിലിപ്പ് നല്കിയ ഹര്‍ജിയിലാണ് നടപടി. നാളെ ചിത്രം റലീസ് ചെയ്യാനിരിക്കെയാണ് കോടതി നടപടി.
സണ്ണി വെയ്ന്‍, അനുശ്രീ, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദിക്ക്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജെമിന് സിറിയക്കാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്.
Post Your Comments