ബോളിവുഡിന്റെ പ്രിയതാരമാണ് ദീപികാ പദുക്കോണ്‍.താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയെ ആസ്പദമാക്കി മേഘ് ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഛപാക് ജനുവരി 10 നാണ് റീലിസ് ചെയ്യുന്നത്. ഇതിനോടകം തന്നെ സിനിമയിലെ ദീപികയുടെ വ്യത്യസ്ഥ ലുക്കിലുളള ചിത്രങ്ങളള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ, യൂണിഫോം ധരിച്ച് നില്ക്കുന്ന ദീപികയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ കഥയെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. ചിത്രത്തിന്റെ കഥ തന്റേതാണെന്ന അവകാശവാദമുന്നയിച്ച് എഴുത്തുകാരനായ രാകേഷ് ഭാരതി മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.നീലയും വെളളയും നിറത്തിലുളള യൂണിഫോമില്‍ ബാഗും ചുമലിലിട്ട് നില്ക്കുന്ന ദീപികയുടെ ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ നായകന് വിക്രാന്ത് മാസിയുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തില്‍ ‘മാലതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. നീതിക്കായുളള മാലതിയുടെ പോരാട്ടവും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ റീലിസിനായി കാത്തിരിക്കുയാണ് ആരാധകര്‍.
വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. പ്ലാസിറ്റിക് സര്‍ജറി പോലെ നിരവധി ശസ്ത്രക്രിയയിലൂടെയും ലക്ഷ്മി വധേയയായി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതവുമാണ് ചിത്രത്തില്‍ പറഞ്ഞുവെക്കുന്നത്.
Post Your Comments