
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഭാവന. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് ഭാവന എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നത്. മലയാളത്തില്‍ മുന്‍നിര നായികയായി ഏറെക്കാലം തിളങ്ങിനിന്ന നായിക കൂടിയാണ് ഭാവന. നടിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
വിവാഹ ശേഷം കന്നഡത്തിന്റെ മരുമകളായ താരം സോഷ്യല്‍ മീഡിയയിലാണ് സജീവമാകാറുളളത്. മലയാളത്തില്‍ അഭിനയിച്ചില്ലെങ്കിലും കന്നഡ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. നവീനുമായുളള വിവാഹത്തിന് പിന്നാലെ ബാംഗ്ലൂരിലാണ് നടി സ്ഥിര താമസമാക്കിയത്.
ഇപ്പോഴിതാ ഭാവനയുടെ പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ശ്രദ്ധേയമായിരിക്കുന്നത്.
അടുത്തിടെ നടിയും സുഹൃത്തുമായ മൃദുല മുരളിയുടെ വിവാഹ നിശ്ചയത്തിനായിരുന്നു എല്ലാവരും ഒത്തുകൂടിയത്. മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശന്, ഷഫ്ന, ശരണ്യാ മോഹന്‍,ശില്‍പ്പ ബാല, സയനോര, അമൃത സുരേഷ്,അഭിരാമി സുരേഷ് തുടങ്ങിയവരെല്ലാം അന്ന് ചടങ്ങിന് എത്തിയിരുന്നു.
Post Your Comments