CinemaLatest NewsMollywoodNEWS

അവര്‍ എന്നെ അത്ഭുതപ്പെടുത്തുന്നു വെളിപ്പെടുത്തലുമായി നടി ഭാവന

നമ്മള്‍ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയതാരമായി മാറുകയും മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിറഞ്ഞുനിന്ന് ആരാധകരുടെ പ്രിയതാരമായി മാറിയ ഭാവന തന്റെ പ്രിയ കൂട്ടുകാരികളെക്കുറിച്ച് വാചലമാവുകയാണ്. നടി ഭാവനയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളാണ് രമ്യ നമ്പീശനും ശില്‍പ്പബാലയും ഷഫ്‌നയും സയനോരയും മൃദുല മുരളിയുമെല്ലാം. ഭാവന- നവീന്‍ വിവാഹം വലിയൊരു ആഘോഷമാക്കി മാറ്റിയതില്‍ ഇവര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ശില്‍പ്പയ്ക്കും രമ്യയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ആ സൗഹൃദത്തെക്കുറിച്ച് അത്ഭുതപ്പെടുകയാണ് ഭാവന.തന്റെ കൂട്ടുകാരികളെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ

‘ഈ മുഴുവന്‍ പ്രപഞ്ചത്തില്‍ ആളുകള്‍ എങ്ങനെ കണ്ടുമുട്ടുന്നു, അവര്‍ എങ്ങനെ അടുക്കുന്നു, എങ്ങനെ അവര്‍ മികച്ച ചങ്ങാതിമാരാകുന്നുവെന്ന് ഞാന്‍ ചിലപ്പോള്‍ അത്ഭുതപ്പെടാറുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് ഭാവന കൂട്ടുകാരികള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുെവച്ചത്. നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയ ചടങ്ങിലും പതിവ് തെറ്റിക്കാതെ അവര്‍ ഒത്തുകൂടിയിരുന്നു. ഭാവനയും രമ്യ നമ്പീശനും സയനോരയും ശില്‍പ്പയും ഷഫ്‌നയുമെല്ലാം കൂടി മൃദുലയുടെ വിവാഹ നിശ്ചയം ആഘോഷമാക്കി മാറ്റുകയും ചെയ്തു.

ഇവര്‍ക്കു പുറമെ വിജയ് യേശുദാസ്, ഗായിക അമൃത, അഭിരാമി, നടന്‍ മണിക്കുട്ടന്‍ തുടങ്ങിയവരും മൃദുലയുടെ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതിനു മുമ്പ് ശില്‍പ്പയുടെ സഹോദരിയുടെ വിവാഹത്തിനായിരുന്നു എല്ലാവരും ഒത്തുകൂടിയത്. ഭാവനയുടെ വിവാഹ നാളുകളിലാണ് ഇവരുടെ ചങ്ങാത്തം ആദ്യമായി ആരാധകരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു. റെഡ് ചില്ലീസ്, അയാള്‍ ഞാനല്ല, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് മൃദുല മുരളി തന്റെ കൂട്ടുകാരികളെക്കുറിച്ച് താന്‍ അത്ഭുതപ്പെടുന്നുവെന്ന് താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button