BollywoodCinemaGeneralLatest NewsNEWS

റഷ്യന്‍ വേശ്യ എന്നായിരുന്നു തന്നെ അന്ന് വിശേഷിപ്പിച്ചത് ; അനുഭവങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് താരം കല്‍ക്കി കേക്ല

മെയ്ഡ് ഇന്‍ ഹെവന്‍, സേക്രഡ് ഗെയിംസ് എന്നീ വെബ്ബ് സീരീസുകളിലും അഭിനയിച്ചു

ആദ്യ സിനിമ മുതല്‍ക്കു തന്നെ അഭിനയ മികവ് കൊണ്ട് തന്‍റേതായ ഇടം ബോളിവുഡില്‍ നേടിയെടുത്ത നടിയാണ് കല്‍ക്കി കേക്ല. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് ഡിയിലൂടെയായിരുന്നു കല്‍ക്കിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം മെയ്ഡ് ഇന്‍ ഹെവന്‍, സേക്രഡ് ഗെയിംസ് എന്നീ വെബ്ബ് സീരീസുകളിലും അഭിനയിച്ചു. നിലപാടുകളിലൂടേയും കല്‍ക്കി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഇപ്പോഴിതാ തന്‍റെ ജീവിതത്തിലുണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് കല്‍ക്കി. തന്‍റെ ആദ്യ സിനിമയായ ദേവ് ഡിയ്ക്ക് ശേഷമുണ്ടായ അനുഭവമാണ് കല്‍ക്കി പങ്കുവയ്ക്കുന്നത്. അന്ന് ഒരു മാധ്യമം തന്നെ വിശേഷിപ്പിച്ചത് റഷ്യന്‍ വേശ്യ എന്നായിരുന്നുവെന്ന് കല്‍ക്കി പറയുന്നു.

”ദേവ് ഡിയ്ക്ക ശേഷം എല്ലാ ആര്‍ട്ടിക്കിളുകളും ഞാന്‍ വായിക്കുമായിരുന്നു. കാരണം അതെന്‍റെ ആദ്യ ചിത്രമായിരുന്നു. ഒന്നില്‍ പറഞ്ഞത് അവര്‍ റഷ്യന്‍ വേശ്യമാരെ ബോളിവുഡില്‍ കൊണ്ട് വന്ന് അഭിനയിപ്പിക്കുന്നുവെന്നായിരുന്നു. ഞാന്‍ ഞെട്ടി. ഞാന്‍ റഷ്യക്കാരിയല്ലെന്നായിരുന്നു ഞാനപ്പോള്‍ ചിന്തിച്ചത്. നമ്മുടെ മാധ്യമങ്ങളില്‍ നിന്നു തന്നെ ഇത്തരം പ്രയോഗങ്ങള്‍ വരുന്നത് കണ്ട്. തുടക്കമൊക്കെ ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാനതൊന്നും നോക്കാറേയില്ല”, കല്‍ക്കി പറയുന്നു.

അതേസമയം, ജോലിയൊന്നുമില്ലാതെ എട്ട് മാസത്തോളം വീട്ടില്‍ ഇരിക്കേണ്ടി വന്നതിനെ കുറിച്ചും കല്‍ക്കി മനസ് തുറന്നു. യേ ജവാന ഹേ ദിവാനി പോലുള്ള ചിത്രങ്ങള്‍ക്ക് ശേഷമായിരുന്നു സംഭവം. ”ഒരു ചിത്രത്തിന്‍റെ ഒഡീഷന് പോയി. നിര്‍മ്മാതാവ് എന്നോട് ഡെയ്റ്റിന് വരുമോ എന്നു ചോദിച്ചു. അപ്പോള്‍ മറ്റൊരു ബന്ധമുണ്ടായിരുന്നതിനാല്‍ പറ്റില്ലെന്ന് മറുപടി നല്‍കി”. ഇതോടെ തനിക്ക് എട്ട് മാസത്തോളം ജോലിയില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വന്നെന്നുമാണ് താരം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button