GeneralLatest NewsMollywood

12 വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം; വിധിയെക്കുറിച്ച് ഭാമ

ഞാനും അമ്മയും മാത്രമായി. സ്ത്രീകൾ മാത്രമുള്ള വീട് തരുന്ന ചില സ്വാതന്ത്ര്യങ്ങളുണ്ട്.

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഭാമ. മൂന്നു വര്‍ഷത്തില്‍ അധികമായി അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുന്ന ഭാമയുടെ വിവാഹം ജനുവരിലാണ്.

അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ തോന്നിയ മാറ്റങ്ങളെക്കുറിച്ച് ഭാമ തുറന്നു പറയുന്നു. ”എനിക്ക് 12 വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം. പിന്നെ, ഞാനും അമ്മയും ചേച്ചിമാരും മാത്രമായി വീട്ടിൽ. ചേച്ചിമാരുടെ വിവാഹ ശേഷം ഞാനും അമ്മയും മാത്രമായി. സ്ത്രീകൾ മാത്രമുള്ള വീട് തരുന്ന ചില സ്വാതന്ത്ര്യങ്ങളുണ്ട്. ടിവി എത്ര ഉറക്കെ വേണമെങ്കിലും വയ്ക്കാം, ഏതു വസ്ത്രവും ധരിക്കാം. ആ കംഫ ർട്ടബിൾ സോണിലായിരുന്നു ഇത്രയും നാളും. ഇനി മറ്റൊരു ഘട്ടം. അവിടെ എനിക്ക് അമ്മക്കുട്ടിയുടെ റോളായിരിക്കില്ല… ”

എല്ലാ പെൺകുട്ടികളെയും പോലെ തനിക്കും വിവാഹ സ്വപ്നവും അതു നൽകുന്ന ഭാരവും ഉണ്ടെന്നു ഭാമ വ്യക്തമാക്കി.” വിവാഹത്തിനു കുറേ ആഭരണം ധരിച്ചു നിൽക്കാനിഷ്ടമില്ല. ആഭരണങ്ങൾ പരമ്പരാഗത രീതിയിൽ വേണം. ചുവന്ന കാഞ്ചീപുരം പട്ടു സാരി വേണം. സ്റ്റേജിന് ഗോൾഡൻ തീം വേണം. ചില സാധാരണ രീതികൾക്കും അതിന്റെതായ ഭംഗിയുണ്ട്. ” ഭാമ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button