CinemaGeneralLatest NewsMollywoodNEWS

ബാലുവിന്റേയും നീലവുന്റേയും കൈ പിടിച്ച് ലച്ചു കതിർ മണ്ഡപത്തിൽ ; സോഷ്യൽ മീഡിയയിൽ തരംഗമായി ഉപ്പും മുളകും പ്രോമോ വീഡിയോ

നീല പട്ടു സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ലച്ചു എത്തുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകർ ആകാംക്ഷോടെ കാത്തിരിക്കുന്നത് ആ കല്യാണത്തിന് വേണ്ടിയാണ്. ഉപ്പും മുളകും സീരിയലിലെ ലച്ചുവിന്റെ വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വിവാഹം വൻ ആഘോഷമാക്കാൻ ബാലുവിനും കുടുംബത്തോടുമൊപ്പം പ്രേക്ഷകരുമുണ്ട്. മലയാള ടെലിവിഷൻ ചരിത്രം തന്നെ മാറ്റി മറിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. പ്രായവർഗ ഭേദമില്ലാതെ എല്ലാവരും പരമ്പരയുടെ ആരാധകരാണ്.

ഇതുവരെ കണ്ടു വന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ ചേരുവകളോടെയാണ് ഉപ്പും മുളകും പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. പ്രേക്ഷകരെ ഒട്ടും അലോസരപ്പെടുത്താത്ത രീതിയിലാണ് ഓരോ എപ്പിസോഡുകളും ക്രമീകരിച്ചിരിക്കുന്നത് . ഒരു ഇടത്തരം കുടുംബത്തിൽ കണ്ടു വരുന്ന പിണക്കവും ഇണക്കവും ഉപ്പും മുളകും ആഘോഷമാക്കുന്നത് . ഇതുതന്നെയാണ് പരമ്പരയെ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് ചേർത്ത് വയ്ക്കുന്നതും.

ഇപ്പോൾ പുറത്തു വരുന്നത് ലച്ചുവിന്റെ വിവാഹ വീഡിയോയാണ്. അച്ഛനും അമ്മയ്ക്കും ഒപ്പും വിവാഹ വേദിയിൽ അണിഞ്ഞെരുങ്ങി വരുന്ന ലെച്ചുവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നീല പട്ടു സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ലച്ചു എത്തുന്നത്. എന്നാൽ വരന്റെ മുഖം ഇപ്പോഴും മറവിൽ തന്നെയാണ്. നീല , ചുവപ്പ് കോമ്പിനേഷനാണ് വിവാഹത്തിന്റെ ഡ്രസ്സിങ് കോഡ്. ബാലു കൈ പിടിച്ചു കൊടുക്കുന്നതിന്റേയും മറ്റ് വിവാഹ ചടങ്ങുകളുമാണ് പുറത്തു വന്ന വീഡിയോയിൽ ഉള്ളത്.

എന്നാൽ നടനും അവതാരകനുമായ ഡെയിൻ ഡേവിഡ് എന്ന ഡിഡിയുടെ പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം . ലച്ചുവിന്റേയും ഡിഡിയുടേയും വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിവാഹ നിശ്ചയവും ഹൽദിയുമെല്ലാം വൻ ആഘോഷമായിരുന്നു. ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് ആ സസ്പെൻസ് വിവാഹത്തിനാണ്. ക്രിസ്മസ് ദിനമായ ഡിസംബർ 25 നാണ് ലച്ചുവിന്റേയും സിദ്ധാർഥിന്റേയും വിവാഹം. ഒരു മണിക്കൂർ ദൈർഘ്യമുളള ഗംഭീര വിവാഹാഘോഷമാണ് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Back to top button