മലയാളത്തിന്റെ പ്രിയ സംവിധായകനാണ് റോഷന് ആന്‍ഡ്രൂസ്. പ്രതി പൂവന് കോഴി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിരിക്കുകയാണ് റോഷന് ആന്‍ഡ്രൂസ്. മഞ്ജു വാര്യര്‍ നായികയായ ഈ ചിത്രത്തില്‍ വില്ലനായാണ് റോഷന്റെ അരങ്ങേറ്റം. ജീവിതത്തില്‍ നേരിട്ട ചില പ്രതിസന്ധികള്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അപ്പച്ചനും അമ്മച്ചിയും സഹോദരനും വിട്ടു പോയെന്നു അദ്ദേഹം പറഞ്ഞു
മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ റോഷന് ആന്‍ഡ്രൂസ് പറയുന്നതിങ്ങനെ.. ”കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അപ്പച്ചനും അമ്മച്ചിയും സഹോദരനും എന്നെ വിട്ട് പോയി. സ്വന്തം വീട് ജപ്തി ചെയ്യുന്നത് കണ്ട് നിന്നയാളാണ് ഞാന്‍. അത്രമേല്‍ കണ്ണീര് കുടിച്ചിട്ടുണ്ട്. അടുത്തിടെ ഒരു സംഭവത്തില്‍ എന്നെ മോശമായി കാണിക്കാന്‍ ഒരു ശ്രമം നടന്നു. ഞാന്‍ നല്ല കാര്യത്തിന് വേണ്ടി ഒരാള്‍ക്കൊപ്പം നില്ക്കാന് ശ്രമിച്ചതാണ്. ശത്രുക്കളെ തിരിച്ചറിയാന്‍ അത് കൊണ്ട് കഴിഞ്ഞു. എനിക്ക് ആരോടും വഴക്കും പരിഭവവുമില്ല. എനിക്ക് വേണ്ടത് മനസമാധാനമാണ്. ഞാന്‍ സൈഡില്‍ കൂടി പോയ്ക്കോളം”.
Post Your Comments