പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയ സിനിമയായ ഡ്രൈവിംഗ് ലൈസന്‍സ് കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിൽ സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രനെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കടുത്ത ആരാധകനായെത്തിയത് സുരാജ് വെഞ്ഞാറമൂടായിരുന്നു. സൂപ്പര്‍ ഫാന്‍സ് പരിപാടിയില്‍ മുഖ്യാതിഥിയായി താരം പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, വിജയ്, വിക്രം, അജിത്, രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍, ധനുഷ് തുടങ്ങിയവരുടെ ആരാധകരായിരുന്നു ഈ പരിപാടിയില്‍ പങ്കെടുത്തത്.
അതിനിടയിലാണ് അജിത്തുമായുള്ള അനുഭവത്തെക്കുറിച്ച് പൃഥ്വിരാജ് തുറന്നുപറഞ്ഞത്. സൂര്യ-ജ്യോതിക ദമ്പതികള്‍ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനിടയില്‍ ആ ചടങ്ങിലേക്ക് തന്നേയും ക്ഷണിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അജിത്ത് സാറുമായി കൂടുതല്‍ സംസാരിച്ചത്. രണ്ടുമണിക്കൂറോളം സമയം തങ്ങള്‍ ഒരുമിച്ചായിരുന്നുവെന്ന് താരം പറയുന്നു. അന്നദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കിയ പല കാര്യങ്ങളും താന്‍ ജീവിതത്തില്‍ ഇന്നും അതേ പോലെ നിലനിര്‍ത്തുന്നുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. ജീവിതത്തിലെ ജയപരാജയങ്ങള്‍ അജിത്ത് സാറിനെ ബാധിക്കാറില്ല. സിനിമ ഗംഭീര വിജയം നേടിയാലോ പരാജമായി മാറിയാലോയുള്ള ഫീലിംഗ്‌സ് അദ്ദേഹം കാണിക്കാറില്ല. താനും അതേ ശൈലിയാണ് തുടരുന്നതെന്നും പൃഥ്വിരാജ് പറയുന്നു.
ലൂസിഫര്‍ ഇറങ്ങിയ സമയത്ത് രജനീകാന്ത് തന്നെ വിളിച്ചിരുന്നു. അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാല്‍ ആ അവസരം വേണ്ട പോലെ വിനിയോഗിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നിലെന്നും പൃഥ്വിരാജ് പരിപാടിക്കിടയില്‍ തുറന്ന് പറഞ്ഞു.
Post Your Comments