CinemaLatest NewsMollywoodNEWS

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ അതു മറന്നേക്കാം, പക്ഷേ തനിക്ക് മറക്കാനാവില്ല പൃഥ്വിരാജ്

 

മലയാളത്തില്‍ അഭിനയ മികവുകൊണ്ടും സംവിധായക മികവുകൊണ്ടും ആരാധകരുടെ പ്രിയതാരമാണ് പൃഥ്വരാജ്. താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയങ്ങളാാണ് സ്വന്തമാക്കിയത്. സൂപ്പര്‍ ഫാന്‍സ് പരിപാടിയില്‍ മുഖ്യാതിഥിയായി താരം പങ്കെടുത്തിരുന്നു.അതിനെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, വിജയ്, വിക്രം, അജിത്, രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍, ധനുഷ് തുടങ്ങിയവരുടെ ആരാധകരായിരുന്നു ഈ പരിപാടിയില്‍ പങ്കെടുത്തത്.

അതിനിടയിലാണ് അജിത്തുമായുള്ള അനുഭവത്തെക്കുറിച്ച് പൃഥ്വിരാജ് തുറന്നുപറഞ്ഞത്. സൂര്യ-ജ്യോതിക ദമ്പതികള്‍ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനിടയില്‍ ആ ചടങ്ങിലേക്ക് തന്നേയും ക്ഷണിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അജിത്ത് സാറുമായി കൂടുതല്‍ സംസാരിച്ചത്. രണ്ടുമണിക്കൂറോളം സമയം തങ്ങള്‍ ഒരുമിച്ചായിരുന്നുവെന്ന് താരം പറയുന്നു. അന്നദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കിയ പല കാര്യങ്ങളും താന്‍ ജീവിതത്തില്‍ ഇന്നും അതേ പോലെ നിലനിര്‍ത്തുന്നുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. ജീവിതത്തിലെ ജയപരാജയങ്ങള്‍ അജിത്ത് സാറിനെ ബാധിക്കാറില്ല. സിനിമ ഗംഭീര വിജയം നേടിയാലോ പരാജമായി മാറിയാലോയുള്ള ഫീലിംഗ്സ് അദ്ദേഹം കാണിക്കാറില്ല. താനും അതേ ശൈലിയാണ് തുടരുന്നതെന്നും പൃഥ്വിരാജ് പറയുന്നു.

രജനീകാന്ത് തന്നെ ഒരിക്കല്‍ വിളിച്ചിരുന്നു. അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാല്‍ ആ അവസരം വേണ്ട പോലെ വിനിയോഗിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നിലെന്നും പൃഥ്വി പറഞ്ഞു. തനിക്കൊപ്പം 100 പേരെങ്കിലും ഒരു ദിവസം സെല്‍ഫി എടുക്കാറുണ്ട്. പലരുടെയും മുഖം പോലും ഓര്‍ക്കാറില്ല. പക്ഷേ, ആ ചിത്രമെടുക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല ആ നിമിഷം. അതാണ് താരവും ആരാധകനും തമ്മിലുള്ള വ്യത്യാസം. ഒരിക്കല്‍ സമാന അനുഭവം തനിക്കും ഉണ്ടായി. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കു പോകുമ്പോള്‍ ഫ്‌ലൈറ്റില്‍ സച്ചിന്‍ തെന്‍ഡുക്കറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലിയ ആരാധകനാണു താന്‍. ആദ്യം മടിച്ചു നിന്നെങ്കിലും പിന്നീട് മുംബൈ വരെ സച്ചിനോട് സംസാരിച്ചു. ഒരുപക്ഷേ സച്ചിന്‍ അതു മറന്നേക്കാം, പക്ഷേ ആരാധകനെന്ന നിലയില്‍ തനിക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അതെന്നും പൃഥ്വിരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button