CinemaFilm ArticlesGeneralMollywoodNEWS

വരാന്‍ പോകുന്നത് മലയാള സിനിമയുടെ വലിയ ബിസിനസ്സ് : 2020-മോഹന്‍ലാല്‍ സിനിമകള്‍!

സിദ്ധിഖിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നതിലുപരി ആഗോള തലത്തിൽ വലിയ ബിസനസ് ബിൽഡ് അപ് ആണ് ചിത്രം ലക്ഷ്യം വയ്ക്കുന്നത്

ചിലപ്പോൾ 2020- മലയാള സിനിമയെ സംബന്ധിച്ച് അദ്ഭുതങ്ങളുടേതാവാം. 2019 ‘ലൂസിഫർ’ എന്ന സിനിമ കുറിച്ച ചരിത്ര വിജയം മുന്നിൽ നിൽക്കെ മോഹൻലാൽ എന്ന താരത്തെ മുൻനിർത്തി 2020-ൽ മോളിവുഡ് സിനിമ വ്യവസായം വലിയ തേരോട്ടം തന്നെ നടത്തുമെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷ. ജനുവരിയിൽ മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘ബിഗ് ബ്രദർ’ റീലിസിനെത്തുന്നതോടെ 2020- ലെ മലയാള സിനിമയുടെ  ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് തുടക്കമാകുകയാണ്. സിദ്ധിഖിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നതിലുപരി ആഗോള തലത്തിൽ വലിയ ബിസനസ് ബിൽഡ് അപ് ആണ് ചിത്രം ലക്ഷ്യം വയ്ക്കുന്നത്. മോഹൻലാലിലെ താരപദവിയെ അലങ്കരിച്ചു നിർത്തുന്ന ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ആസൂത്രണവും കരുതി കൊണ്ടാണ് സിദ്ധിഖിന്റെയും വരവ്. 2019- വര്‍ഷം മാർച്ച് മാസത്തിലാണ് മോഹൻലാലും കൂട്ടരും ലൂസിഫറിലൂടെ ഇടിമുഴക്കം തീർത്തതെങ്കിൽ ഈ വർഷം അതിന്റെ തുടക്കം തന്നെ ബിഗ് ബ്രദറിലൂടെ മലയാള സിനിമയിൽ മോഹൻലാൽ ഷോ പ്രേക്ഷകർക്ക് കാണം.

ജനുവരിയും ഫെബ്രുവരിയും കടന്ന് സിനിമാ ലോകം മാർച്ചിലേക്ക് മിഴി തുറക്കുമ്പോൾ മറ്റൊരു ഇതിഹാസ ചിത്രം കൂടി പ്രേക്ഷകർക്ക് മുന്നിലെത്തും. പ്രിയദർശന്റെ ബ്രഹ്മാണ്ഡ ചിത്രം മാർച്ച് അവസാനമാണ് റിലീസിനെത്തുന്നത്. ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന ചരിത്ര നായകന്റെ റോളിൽ മോഹൻലാൽ എത്തുന്നതോടെ 2020- മലയാള സിനിമയുടെ സുവർണ വർഷമാകുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

ജീത്തു ജോസഫിന്റെ ‘റാം’ എന്ന ചിത്രം കൂടി ഓണം റിലീസായി എത്തുന്നതോടെ അപ്രതീക്ഷിത വിപണന സാധ്യതയിലേക്കാവും മലയാള സിനിമ നെഞ്ച് വിരിക്കുന്നത്. മോഹൻലാലിന്റെ ആക്ഷൻ മുഖ്യമാക്കി പ്രദര്‍ശനത്തിനെത്തുന്ന ഇത്തരം സിനിമയ്ക്ക് പുറമേ ജോണി ആന്റണിയോ, ഷാഫിയോ ചെയ്യുന്ന മോഹൻലാലിന്റെ തനത് ശൈലിയിലുള്ള ഒരു നർമ സിനിമയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയേക്കാം. ജീത്തു ജോസഫ് സിനിമയ്ക്ക് ശേഷം മോഹൻലാൽ തന്റെ സ്വപ്ന ചിത്രമായ ‘ബറോസി’ന്റെ പണിപ്പുരയിലേക്ക് കടന്നാൽ ഈ വർഷം ബിഗ് ബ്രദർ, കുഞ്ഞാലി മരയ്ക്കാർ ,റാം തുടങ്ങിയ മൂന്ന് സിനിമകൾ മാത്രമാകും മോഹൻലാൽ സിനിമകളായി 2020-ന്റെ ലിസ്റ്റിൽ ഉണ്ടാകുക.

shortlink

Related Articles

Post Your Comments


Back to top button