ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ എങ്ങനെയെല്ലാം പൊലിപ്പിക്കാൻ ആകുമോ അങ്ങനെയെല്ലാം മികച്ചതാക്കാൻ ശ്രമിക്കുകയാണ് മുൻ നിര ചാനലുകൾ എല്ലാം തന്നെ. സംപ്രേക്ഷണം ആരംഭിച്ചപ്പോൾ മുതൽ ഇന്ന് വരെ വ്യത്യസ്‍തമായ ടെലിവിഷൻ പരമ്പരകളിലൂടെയും, റിയാലിറ്റി ഷോകളിലൂടെയും മികച്ച നിലവാരമാണ് സീ കേരളം പുലർത്തുന്നത്. ചാനലിന് പ്രശസ്തി നേടിക്കൊടുത്ത ഒരു റിയാലിറ്റി ഷോയാണ് സരിഗമപ. ചുരുങ്ങിയ കാലം കൊണ്ടാണ് മറ്റു റിയാലിറ്റി ഷോകളിൽ നിന്നും ഈ ഷോ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടുത്തത്.
കഴിഞ്ഞദിവസം ക്രിസ്തുമസ് സ്പെഷ്യൽ എപ്പിസോഡാണ് ചാനലിൽ നടന്നത്. മലയാളികളുടെ ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആയിരുന്നു സ്പെഷ്യൽ ഗസ്റ്റായി ഷോയിൽ എത്തിയത്. പ്രമോ വീഡിയോയിലൂടെ തന്നെ താരത്തിന്റെ വരവ് പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
താരത്തിന് നൊസ്റ്റാൾജിയ നൽകുന്ന അനുഭവമാണ് സരിഗമപ വേദിയിൽ നടന്നത്. നിറഞ്ഞ ചിരിയോടെ വേദിയിൽ എത്തിയ താരത്തിന് മത്സരാർത്ഥിയായ ശ്വേത സല്ലാപത്തിലെ പഞ്ചവർണ്ണ പൈങ്കിളി പെണ്ണെ എന്ന ഗാനമാണ് പാടി നൽകിയത്. പാട്ടു കേൾക്കുമ്പോൾ താരത്തിന്റെ മുഖത്ത് വ്യത്യസ്ത ഭാവങ്ങൾ മിന്നി മറയുന്നത് കാണാമായിരുന്നു. ഒരു നിമിഷം താരം പഴയ കാലത്തിലേക്ക് പോയ പോലെ ഉള്ള ഫീലാണ് നമ്മൾക്കു ആ ദൃശ്യങ്ങളിൽ നിന്നും മനസിലാകുന്നത്. മഞ്ജുവിനെ സ്നേഹിക്കുന്ന എതൊരു ആരാധകന്റെയും മനസ്സിൽ , മഞ്ജു മനസ്സിൽ ഓർത്ത അതേ വികാരങ്ങൾ` തന്നെയാകും മിന്നിമറഞ്ഞിട്ടുണ്ടാകുക. അത്രയും ഹൃദ്യം ആയിരുന്നു രംഗങ്ങൾ.
ഒരുപാട് നൊസ്റ്റാൾജിക് ആയ ഗാനമാണിതെന്നും ശരിക്കും ഞാൻ ഞെട്ടിപ്പോയി എന്നും മഞ്ജു വേദിയിൽ വ്യക്തമാക്കി.ആദ്യമായി ഞാൻ നായിക ആയി അഭിനയിച്ച സിനിമയാണ്. ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന ഒന്ന്. പാട്ട് കേട്ടപ്പോൾ ഷൂട്ടിങ്ങിന്റെ സമയത്ത് ഉണ്ടായ കാര്യങ്ങൾ ഓർമ്മ വന്നതായും മഞ്ജു പറഞ്ഞു.
മത്സരാർത്ഥികളിൽ ഒരാളായ ശ്രീജേഷിന് താരം നൽകിയ ഒരു ഉപദേശവും മഞ്ജുവിന്റെ ആരാധകർക്ക് പ്രചോദനം നൽകുന്നതായിരുന്നു. ശ്രീജേഷിന്റെ പ്രേമത്തിൽ ഉണ്ടായ പരാജയത്തിനാണ് താരം ഉപദേശം നൽകിയത്. സംഭവിക്കാൻ ഉള്ളത് എന്താണെങ്കിലും സംഭവിച്ചിരിക്കും. അതിപ്പോൾ ആരെയും കുറ്റം പറയാൻ സാധിക്കില്ല. ശ്രീജീഷിനും കാര്യങ്ങൾ ഉണ്ടായിരിക്കും , ആ കുട്ടിയുടെ ഭാഗത്തു നിന്നും ചിന്തിച്ചാൽ അവിടെയും കാര്യങ്ങൾ ഉണ്ടാകും. തെറ്റോ, ശരിയോ എന്നൊന്നും നമ്മൾക്ക് പറയാൻ സാധിക്കില്ല. ഓരോ വ്യക്തിയ്ക്കും ഉണ്ടാകും ഓരോ സങ്കടങ്ങളും, വേദനകളും. അതിൽ നിന്നൊക്കെ പോസിറ്റീവ് ആയി പുറത്തുവരിക.അതിന് ശ്രീജേഷിന് സാധിച്ചിട്ടുണ്ട്. ഇനിയും കഴിയട്ടെ എന്നാശംസിക്കുന്നു. സ്ത്രീയും, പുരുഷനും തമ്മിലുള്ള പരസ്പര ബഹുമാനത്തിൽ കൂടി മാത്രമേ ഒരു ബന്ധം വിജയം കൈവരിക്കൂ എന്നും താരം വ്യക്തമാക്കി.
Post Your Comments