മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിച്ച ഒടിയന് എന്ന സിനിമയിലെ ഏറ്റവും ഹിറ്റ് ഡയലോഗായിരുന്നു കുറച്ചു കഞ്ഞിയെടുക്കട്ടെ മാണിക്യ എന്നത്. പക്ഷെ നെഗറ്റീവ് അര്‍ത്ഥത്തിലാണ് ഡയലോഗ് പ്രചരിച്ചത്. സിനിമയുടെ റിലീസിന് പിന്നാലെ ലീക്കായ വീഡിയോയിലൂടെയാണ് ഡയലോഗ് വെെറലാകുന്നത്. പിന്നീട് അത് സോഷ്യല്‍ മീഡിയ Manju Warrierറ്റെടുക്കുകയായിരുന്നു.
കുറച്ച് കഞ്ഞിയെടുക്കട്ടെ എന്നത് അതിന് ശേഷം ട്രോളന്മാരുടെ പ്രയോഗമായി മാറുകയായിരുന്നു. പരിഹാസ രൂപേണയായിരുന്നു പ്രയോഗത്തെ ഉപയോഗിച്ചത്. ഇപ്പോഴിതാ കഞ്ഞിയെടുക്കട്ടെ എന്ന പ്രയോഗത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍.
തന്റെ പുതിയ ചിത്രമായ പ്രതി പൂവന് കോഴിയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു മഞ്ജു മനസ് തുറന്നത്. കഞ്ഞിയെന്ന് കേട്ടാല്‍ ചേച്ചിക്ക് ദേഷ്യം വരുമോ എന്നൊരു ആരാധിക ചോദിക്കുകയായിരുന്നു. എന്നാല്‍ ഇതിന് മഞ്ജു നല്കിയ മറുപടി ട്രോളന്മാരെ പോലും വെല്ലുന്നതായിരുന്നു. തന്റെ അമ്മ സ്ഥിരമായി കഞ്ഞി എടുക്കട്ടെ മോളെ എന്ന് ചോദിക്കാറുണ്ടെന്നായിരുന്നു എന്നാണ് മഞ്ജു നല്കിയ മറുപടി. ഇതോടെ സദസില്‍ പൊട്ടിച്ചിരി മുഴങ്ങി.
അതേസമയം, മഞ്ജുവിനെ അമ്പരപ്പിച്ച് മഞ്ജു പോലും അറിയാതെ അമ്മ ഗിരിജ വേദിയിലെത്തി. അമ്മ നേരിട്ടു വേദിയിലെത്തിയപ്പോള്‍ മഞ്ജു വാരിയര്‍ ശരിയ്ക്കും അമ്പരന്നു. ഒരു നിമിഷത്തിന്റെ അമ്പരപ്പിനു ശേഷം അമ്മയെ ചേര്‍ത്തു പിടിച്ച മഞ്ജു ആ സന്തോഷം പ്രകടിപ്പിക്കാനും മറന്നില്ല.
Post Your Comments