മഹാഭാരതം സിനിമയാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുമ്പോഴാണ് പുതിയ വാര്‍ത്തയുമായി ബോളിവുഡ് എത്തിയിരിക്കുന്നത്.മഹാഭാരതത്തെ ആസ്പദമാക്കി സിനിമ ഒരുക്കുന്നു എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ രംഗത്തെത്തിയത്. ചിത്രത്തില്‍ ദ്രൗപതിയായാണ് ദീപിക വേഷമിടുന്നത്. ചിത്രത്തിലെ കൃഷ്ണനായി ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന് എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ബോളിവുഡിന്റെ പ്രിയതാരങ്ങള്‍ ഒരുമിക്കുന്ന ചിത്രത്തിന്റെ റീലിസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
മഹാഭാരതത്തിന്റെ നിര്‍മാതാവ് മധു മന്ദേനയും ഹൃത്വിക്കും അടുത്ത സുഹൃത്തുക്കളാണ്. മാത്രമല്ല ഇദ്ദേഹം കൃഷ്ണനാവുന്നതിനെക്കുറിച്ച് ഹൃത്വിക്കുമായി ചര്‍ച്ചകള്‍ നടത്തി എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം. മധു മന്ദേനയ്ക്കൊപ്പം ദീപികയും ചേര്‍ന്നാണ് ചിത്രം നിര്മാക്കുന്നത്. ഹൃത്വിക് കൃഷ്ണനാവാന്‍ തയ്യാറായാന്‍ ദീപികയും ഹൃത്വിക്കും ഒന്നിക്കുന്ന ആദ്യത്തെ പ്രൊജക്ടായിരിക്കും ഇത്.
ഇതിനിടെ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന രാമായണയില്‍ ദീപികയും ഹൃത്വിക്കും സീതയും രാമനുമാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിതേഷ് തിവാരിയും രവി ഉധ്വവറും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നവരെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് സംവിധായകര്‍ പറയുന്നത്.എന്തായാലും ഇരു താരങ്ങളുടെയും പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments