BollywoodCinemaGeneralLatest NewsNEWS

നികുതി അടയ്ക്കാത്തവര്‍ക്ക് ബസ് കത്തിക്കാന്‍ എന്ത് അവകാശം? പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ വിവാദ പരാമര്‍ശവുമായി കങ്കണ റണാവത്‌

നമ്മുടെ രാജ്യത്ത്, നാല് ശതമാനം ആളുകള്‍ മാത്രമാണ് നികുതി അടയ്ക്കുന്നത്. ബാക്കിയുള്ളവര്‍ ആശ്രിതരാണ്.

രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ വിവാദ പരാമര്‍ശവുമായി ബോളിവുഡ് താരം കങ്കണ റണാവത്‌. പുതിയ ചിത്രമായ പങ്കയുടെ ട്രെയിലര്‍ ലോഞ്ചിനിടെ താരത്തോട് പ്രതികരണം ചോദിച്ചപ്പോഴായിരുന്നു സംഭവം. ആക്രമണമല്ല മാര്‍ഗ്ഗമെന്നും നികുതി നല്‍കാത്തവര്‍ക്ക് ആരാണ് ബസ് കത്തിക്കാനും മറ്റും അവകാശം നല്‍കിയതെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.

”പ്രതിഷേധിക്കുമ്പോള്‍ പ്രധാനം ആക്രമണം അല്ല വഴിയെന്നതാണ് പ്രധാന കാര്യം. നമ്മുടെ രാജ്യത്ത്, നാല് ശതമാനം ആളുകള്‍ മാത്രമാണ് നികുതി അടയ്ക്കുന്നത്. ബാക്കിയുള്ളവര്‍ ആശ്രിതരാണ്. അങ്ങനെ നോക്കുമ്പോള്‍ ആരാണ് നിങ്ങള്‍ക്ക് ബസും ട്രെയിനും കത്തിക്കാനുള്ള അവകാശം നല്‍കിയത് ? അത് ചര്‍ച്ച ചെയ്യേണ്ടതാണ്. കാരണം ഒരു ബസ് നിര്‍മ്മിക്കാന്‍ എത്ര ലക്ഷം രൂപയാണ് ചെലവാകുന്നത്. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എങ്ങനെയാണെന്ന് ഓര്‍ക്കുക. പട്ടിണി കിടന്ന് നിരവധി പേരാണ് മരിക്കുന്നത്. ജനാധിപത്യത്തിന്‍റെ പേരില്‍ ആക്രമണം അഴിച്ചു വിടുന്നത് ശരിയല്ല ” എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.

”നമ്മളിന്നും സ്വാതന്ത്രത്തിന് മുമ്പുള്ള കാലഘത്തിലെന്ന പോലെയാണ് പെരുമാറുന്നത്. അന്ന്, നമ്മളെ അധീനതയിലാക്കിയവര്‍ക്കെതിരെ പോരാടുന്നതും നികുതി അടയ്ക്കാതിരിക്കുന്നതും ശരിയായിരുന്നു. ഇന്ന് അങ്ങനെയല്ല, നമ്മുടെ നേതാക്കള്‍ നമ്മളില്‍ ഒരാളാണ്. അല്ലാതെ ജപ്പാനില്‍ നിന്നോ ഇറ്റലിയില്‍ നിന്നോ മറ്റോ വന്നയാളുകളല്ല. ഭരണഘടനയില്‍ എഴുതി വച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഒരാള്‍ അധികാരത്തിലെത്തിയാലത് ജനാധിപത്യമല്ലേ?” എന്നും താരം ചോദിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ബോളിവുഡില്‍ നിന്നും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കങ്കണയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button