CinemaGeneralMollywoodNEWS

മലയാളത്തിൽ പരസ്യകലയിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചത് മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിൽ

ഗായത്രി അശോക് പരസ്യകല നിർവഹിച്ച കിലുക്കമായിരുന്നു ആദ്യമായി അത്തരമൊരു പരീക്ഷണം നടത്തിയ ചിത്രം

നവോദയയുടെ സിനിമാന്തരീക്ഷത്തിൽ നിന്നു കൊണ്ടായിരുന്നു സംവിധാകന്മാരായ ഫാസിലും പ്രിയദർശനും സിബി മലയിലും സിനിമ എന്താണെന്നു പഠിച്ചതും മനസിലാക്കിയതും. ഫാസിൽ കഥകൾക്ക് പ്രധാന്യം കൊടുത്തുകൊണ്ട് സിനിമ ചെയ്ത സംവിധായനായിരുന്നു. സിബി മലയിൽ കഥാപാത്രങ്ങളുടെ ഉള്ളറകളിലേക്കാണ് ഇറങ്ങി ചെന്നത് .എന്നാൽ അതില്‍ നിന്നും വ്യത്യസ്തനായി മാറിയത് പ്രിയദർശൻ എന്ന സംവിധായകനായിരുന്നു .യൂണിവേഴ്സൽ ഫിലിം ഡയറക്ടറായി തിളങ്ങിയ പ്രിയദർശൻ വിഷ്വലുകൾക്ക് പ്രാധാന്യം കൊടുത്ത് സിനിമ ചെയ്ത ഫിലിം മേക്കറായിരുന്നു. സാങ്കേതികതയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തി തൊണ്ണൂറുകളിൽ കയ്യടി നേടിയ പ്രിയദർശനാണ് മലയാളത്തിൽ ആദ്യമായി പരസ്യകലയിൽ കമ്പ്യൂട്ടർ സാധ്യത പ്രോത്സാഹിച്ചത്.

ഗായത്രി അശോക് പരസ്യകല നിർവഹിച്ച ‘കിലുക്ക’മായിരുന്നു ആദ്യമായി അത്തരമൊരു പരീക്ഷണം നടത്തിയ ചിത്രം .പ്രിയദർശൻ മോഹൻലാൽ ടീമിന്റെ അക്കാലത്തെ ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നായിരുന്നു കിലുക്കം. വേണു നാഗവള്ളി രചന നിർവഹിച്ച ചിത്രത്തിൽ മോഹൻലാൽ ജഗതി കോമ്പോ പ്രേക്ഷരെ പൊട്ടി ചിരിപ്പിച്ച് കയ്യടി നേടിയ എവര്‍ഗ്രീന്‍ ഹിറ്റ്‌ ചിത്രമായിരുന്നു. മോഹൻലാലിന്റെ ജോജിയും നിശ്ചലും ചേർന്ന് തിയേറ്റുകളെ ഇളക്കി മറിച്ചപ്പോൾ കേരളത്തിലെ പല പ്രദർശനശാലകളിലും ചിത്രം നൂറ് കടന്നോടി .ഇന്നസെന്റ് ,തിലകൻ ,രേവതി തുടങ്ങിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button