മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍.ടെലിവിഷനിലൂടെ ശ്രദ്ധേയയായ സാനിയ അപ്പോത്തിക്കിരി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനുശേഷം ബാല്യകാല സഖിയിൽ ഇഷാല്‍ തല്‍വാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലംവും താരം അഭിനയിച്ചിരുന്നു.
പിന്നീട് കോളേജ് കഥ പറഞ്ഞ ക്യൂനിലെ ചിന്നുവിനെ അവതരിപ്പിച്ചു കൊണ്ടായിരുന്നു സാനിയയുടെ നായികാ അരങ്ങേറ്റം. പിന്നീട് മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലെ അതിഥി വേഷത്തിലാണ് സാനിയയെ പിന്നീട് കണ്ടത്. വളരെ പെട്ടെന്നു തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സാനിയ ഭാവിയില്‍ വലിയ താരമായി മാറാന്‍ സാധ്യത കല്‍പ്പിക്കുന്ന നടിയാണ്.
ക്യൂനിലെ പ്രകടനത്തിന് മികച്ച പുതുമുഖത്തിനുള്ള 66-ാമത് ഫിലിം ഫെയര്‍ പുരസ്കാരം നേടിയിരിക്കുകയാണ് സാനിയ. ഒട്ടും പ്രതീക്ഷിക്കാതെയാണ് പുരസ്കാരം ലഭിച്ചതെന്നായിരുന്നു സാനിയയുടെ പ്രതികരണം. ക്യൂന്‍ സംവിധാനം ചെയ്ത ഡിജോ ജോസിനും സാനിയ നന്ദി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരത്തിന്റയെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന യുവനടിയെന്നാണ് സാനിയയെ കുറിച്ച് പലരും പങ്കുവയ്ക്കുന്ന പ്രതീക്ഷ.
ഇപ്പോഴത്തെ ഫിലിം ഫെയര്‍ അവാര്ഡ്സിലെത്തിയ സാനിയയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള ഗൗണ്‍ ധരിച്ചായിരുന്നു സാനിയ അവാര്‍ഡ് ചടങ്ങിനെത്തിയത്. അല്‍പ്പം ഗ്ലാമറസായ വേഷം ആരാധകര്‍ക്കിടയില്‍ ഹിറ്റായിരിക്കുകയാണ്. പിന്നീട് സാനിയ തന്നെ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
Post Your Comments