
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് കസ്തൂരിമാനിലെ കാവ്യ. യുവനടി റബേക്ക സന്തോഷാണ് കാവ്യയായി എത്തുന്നത്. കാവ്യയും ജീവയും തമ്മിലുള്ള പ്രണയം പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. ഇപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ച് റബേക്ക തുറന്നു പറയുന്നു.
”പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് ധൈര്യത്തോടെ പറയും. മാർഗം കളി സിനിമയുടെ സംവിധായകൻ ശ്രീജിത്ത് വിജയനാണ് കക്ഷി. ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രണയമല്ല. അതുകൊണ്ട് തന്നെ ഫീൽഡിൽ എല്ലാവർക്കും അറിയാം. എപ്പോൾ കല്യാണം കഴിക്കും എന്നു ചോദിച്ചാൽ നോ ഐഡിയ. ഞങ്ങൾ രണ്ടാൾക്കും കരിയറിൽ ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്. അതുകൊണ്ട് വീട്ടുകാരുടെ പിന്തുണയോടു കൂടി എല്ലാം മുന്നോട്ട് പോകുന്നു.” റബേക്ക പങ്കുവച്ചു
Post Your Comments