
സുരാജ് വെഞ്ഞാറമൂടിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കോമഡി വേഷമാണ് ദശമൂലം ദാമു. സുരാജിന്റെ കരിയറില്‍ ദശമൂലം ദാമുവിന് ഏറെ പ്രാധാന്യമുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന ചിത്രത്തിലേതായിരുന്നു ഈ കഥാപാത്രം. സിനിമ ഇറങ്ങിയ സമയത്തേക്കാള്‍ സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് ദാമു ഏറെ ജനപ്രിയനായി മാറിയത്. ദശമൂലം ദാമുവിനെ വെച്ചുളള ട്രോള്‍ വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത്.
ഹരിശ്രീ അശോകന്റെ രമണനേയും സലീം കുമാറിന്റെ മണവാളനേയുമൊക്കെ പോലെ ആളുകൾ സോഷ്യൽമീഡിയയിലൂടെ ദാമുവിനേയും ഹിറ്റാക്കി. 2009-ൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഇപ്പോള്‍ ദശമൂലത്തിന് പത്ത് വയസ്സായിരിക്കുകയാണ്. ട്രോളന്മാരുടെ സമ്മാനം… ഒരുപാട് നന്ദിയുണ്ട് ഈ കാണിക്കുന്ന സ്നേഹത്തിനോട് എന്നു പറഞ്ഞ് ദശമൂലം ദാമുവിന്റെ പത്ത് വർഷങ്ങള്‍ എന്നു കുറിച്ചുകൊണ്ട് ദശമൂലം ദാമുവിന്റെ ട്രോള്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട്.
Post Your Comments