Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

കരയുന്ന സീനുകളിൽ ഗ്ലിസറിൻ ഉപയോഗിക്കാറില്ല ; തംബുരുമോൾ ആളൊരു പുലിയാണെന്ന് ആരാധകർ

നാലര വയസ്സുമുതലാണ് സോനാ ജലീന അഭിനയമേഖലയിലേക്ക് കടന്നുവരുന്നത്.

വാനമ്പാടി എന്ന പരമ്പരയിൽ തംബുരുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്ത കുട്ടി താരമാണ് സോന ജലീന. വാനമ്പാടിയിൽ മിന്നും പ്രകടനമാണ് ഈ കുട്ടി താരം കാഴ്ചവയ്ക്കുന്നത്. കുഞ്ഞി തംബുരു ആളൊരു പുലിയാണ് എന്നാണ് ആരാധകർ പറയുന്നത്. നല്ല ചുരുണ്ട മുടിയും, നുണക്കുഴി കവിളും, വട്ടമുഖവും കുസൃതി നിറഞ്ഞ കണ്ണുകളും ഈ കുട്ടി കുറുമ്പിയെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ നെഞ്ചേറ്റിയത്..

നാലര വയസ്സുമുതലാണ് സോനാ ജലീന അഭിനയമേഖലയിലേക്ക് കടന്നുവരുന്നത്. കുങ്കുമപ്പൂവ് എന്ന സീരിയലിൽ കുറെ സീനിയർ ആർട്ടിസ്റ്റുകളുടെ ഒപ്പം, ആശാ ശരത്തിന്റെ കൊച്ചു മകളായിട്ടാണ് താരം പ്രേക്ഷകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് ശേഷം ഒരു തമിഴ് പടത്തിലും പിന്നീട് ഒരു മലയാള സിനിമയിലും തന്റെ കഴിവ് ഈ കൊച്ചുമിടുക്കി തെളിയിച്ചു.

ടീച്ചർ ആകണം എന്നുണ്ടെങ്കിലും, വലിയൊരു നടിയാകണം എന്നാണ് ഈ ആറാം ക്ലാസ്സ്‌കാരിയുടെ ഏറ്റവും വലിയ ആഗ്രഹം. പദ്മിനിയുടെയും മോഹൻ കുമാറിന്റെയും മകളായിട്ടാണ് തംബുരുവിനെ നമ്മൾക്ക് അറിയൂ എങ്കിലും താരം കോവളം സ്വദേശികളായ പ്രസന്ന – സുകു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് .
രണ്ട് ആണ്മക്കൾക്ക് ശേഷം കുറെ വർഷങ്ങൾ കഴിഞ്ഞു കിട്ടിയ കുഞ്ഞുരാജകുമാരിയാണ് ജലീന.
കരയുന്ന സീനുകൾ വരുമ്പോൾ ഈ താരം ഗ്ലിസറിൻ ഉപയോഗിക്കാറേ ഇല്ല. ഗ്ലിസറിൻ ഉപയോഗിച്ചാൽ അപ്പോൾ തന്നെ തലവേദന വരുമെന്നാണ് കുട്ടി തംബുരു പറയുന്നത്.

shortlink

Post Your Comments


Back to top button