GeneralLatest NewsTV Shows

വളരെ ഓഞ്ഞ ശബ്ദത്തില്‍ ഡബ്ബ് ചെയ്തിട്ടു അവര്‍ തന്നെ കേള്‍ക്കുമ്പോള്‍ ഒരു ഉളുപ്പ് തോന്നത്തില്ലേ; നടി രേഖ

അഭിനയിക്കാന്‍ വേണ്ടി. ഞാന്‍ വരുന്നില്ല എനിക്ക് ഭയങ്കര നാണക്കേടാണ് എല്ലാവരെയും ഫേസ് ചെയ്യാനെന്ന് പറ‌ഞ്ഞു.

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് രേഖ. ജീവിതത്തിലെ ചില ഉയര്‍ച്ച താഴ്ചകളുടെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന രേഖ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങളെക്കുറിച്ചു തുറന്നു പറയുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളുടെ ജീവിതത്തെക്കുറിച്ചും അല്ലാതെയും ഉള്ള വീഡിയോ പ്രചരിപ്പിച്ചു അതിലൂടെ വരുമാനം ഉണ്ടാക്കുന്നവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നു.

”നമ്മളെ അറിയാത്ത നാല് പേര് വന്ന് നമ്മളെ കുറ്റപ്പെടുത്തുന്നു. അതിനെ ഓര്‍ത്ത് നമ്മള്‍ എന്തിന് വിഷമിക്കണം. സെലിബ്രിറ്റീസിനെ വച്ച്‌ ജീവിച്ച്‌ പോകുന്നവര്‍,​ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുമ്ബോള്‍ ഇത്ര ലെെക്ക് ഇത്ര കമന്റ് കിട്ടും,​ ഇത്ര വ്യൂവേര്‍സ് കിട്ടും,​ അതില്‍ ജീവിച്ച്‌ പോകാമെന്ന് കരുതുന്ന ഒരുപാട് പാവപ്പെട്ട ചേട്ടന്‍മാരും ചേച്ചിമാരുമുണ്ട്. അതിന് ഡബ്ബ് ചെയ്യാന്‍ വേണ്ടി വളരെ ഓഞ്ഞ ശബ്ദത്തില്‍ പറയുമ്ബോള്‍ അവര്‍ തന്നെ സ്വയം കേള്‍ക്കുമ്ബോള്‍ ഒരു ഉളുപ്പ് തോന്നത്തില്ലേ. പറയുന്നവര്‍ പറയട്ടെ. അതില്‍ നിന്ന് അവര്‍ക്ക് പത്തുപെെസ ഉണ്ടാവുന്നുണ്ട്. എന്നാല്‍,​ കോടതിയില്‍ പോയി ഞാന്‍ ഒരു കേസ് ഫയല്‍ ചെയ്താല്‍ ഈ പോസ്റ്റ് ചെയ്യുന്ന കംപ്ലീറ്റ് ആള്‍ക്കാരും എന്റെ പിറകെ വരേണ്ടി വരും. കേസ് വിഡ്രോ ചെയ്യണമെന്നും പറഞ്ഞ് -രേഖ പറയുന്നു.

എന്നാല്‍ അഭിനയത്തില്‍ ഇനി തിരിച്ചു വരില്ലെന്ന് ഒരിക്കല്‍ ചിന്തിച്ചിരുന്നുവെന്നും രേഖ പങ്കുവച്ചു. ആ തീരുമാനത്തില്‍ നിന്നും പിന്മാറുന്നത് സൂഹൃത്ത് സജിത്തേട്ടന്റെ പിന്തുണയിലൂടെയാണെന്നും താരം വ്യക്തമാക്കി.

“ഒരുപാട് അപ്സ് ആന്റ് ‌ഡൗണ്‍സ് എന്റെ ലെെഫില്‍ ഉണ്ടായിട്ടുണ്ടെങ്കിലും രണ്ടാമതൊരു തിരിച്ച്‌ വരവുണ്ടാകുന്നത് സൂഹൃത്ത് സജിത്തേട്ടന്റെ വിളിയിലൂടയാണ്. അഭിനയിക്കാന്‍ വേണ്ടി. ഞാന്‍ വരുന്നില്ല എനിക്ക് ഭയങ്കര നാണക്കേടാണ് എല്ലാവരെയും ഫേസ് ചെയ്യാനെന്ന് പറ‌ഞ്ഞു. ഞാന്‍ ഇനി ഈ ഫീല്‍ഡിലേക്ക് വരില്ല. കാരണം അത്രത്തോളം എന്നെ വലിച്ചുവാരി പേസ്റ്റാക്കിയിട്ടുണ്ട്. ഇനി വേറെന്ത് ജോലിക്കും പോകാം. വീട്ടുജോലി ചെയ്ത് ജീവിച്ചാലും ഇനി ഈ ഫീല്‍ഡിലോട്ട് വരില്ല. എന്നെ നാണം കെടുത്തി. എന്നാല്‍,​ വാ കീറിയ ദെെവത്തിന് ചോറ് തരാന്‍ അറിയാമെന്നായിരുന്നു അവര്‍ പറഞ്ഞത്.” രേഖ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button