മറിമായം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് പരിചിതരാണ് സ്നേഹയും ശ്രീകുമാറും. ഇരുവരും വിവാഹിതരായത് ഈ കഴിഞ്ഞ മാസത്തിലാണ്. വിവാഹത്തിനു ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ് ഇരു താരങ്ങളും. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിവാഹ വിശേഷങ്ങളെക്കുറിച്ച് തുറന്നു പറയുന്നതിനിടയില്‍ ശ്രീകുമാര്‍ കഞ്ചാവാണോയെന്ന തരത്തിലുള്ള ചോദ്യം അവതാരകന്‍ ചോദിച്ചിരുന്നു.
”അയ്യോ അങ്ങനെയെ..ല്ല” സാര്‍ എന്നായിരുന്നു സ്നേഹയുടെ മറുപടി. ഇതേക്കുറിച്ച് താനും കേട്ടിരുന്നുവെന്നും സമയമാവുമ്പോൾ ചുട്ടമറുപടി താന്‍ നല്‍കുമെന്നുമായിരുന്നു സ്‌നേഹ പറഞ്ഞു. സിനിമയില്‍ സജീവമാവാത്തതിന് പിന്നിലെ കാരണവും ശ്രീകുമാര്‍ പങ്കുവച്ചു. താന്‍ പല സിനിമകളും വേണ്ടെന്ന് വെച്ചിരുന്നതിനെക്കുറിച്ച് അതാത് സംവിധായകര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് ശ്രീകുമാര്‍ പറയുന്നു. ഇപ്പോള്‍ സമയമില്ല, പറ്റില്ല എന്ന തരത്തിലായിരുന്നു തന്റെ മറുപടിയെന്നായിരുന്നു അവരില്‍ പലരും പറഞ്ഞത്. എന്നാല്‍ തന്റെ അറിവോടെയല്ല അത്തരം കാര്യങ്ങളെന്നും ശ്രീകുമാര്‍ പറഞ്ഞു
Post Your Comments