തെലുങ്ക് ബ്ലോക്ക്ബസ്റ്റർ അർജുൻ റെഡ്ഡിയിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടിയാണ് ശാലിനി പാണ്ഡെ. തമിഴ്, തെലുങ്ക് സിനിമാ മേഖലയില്‍ കൈനിറയെ അവസരങ്ങളാണ് താരത്തിനു. എന്നാല്‍ ശാലിനി നായികയായി എത്തിയ ഗോറില്ല, 100% കാദൽ എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ പ്രതീക്ഷിച്ച പ്രതികരണം നേടിയില്ല. അതുകൊണ്ട് തന്നെ കോളിവുഡിലെ നിര്ഭാഗ്യനായികയാണ് ശാലിനിഎന്ന് സ്സിഅല് മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുകയാണ്.
ശാലിനിയുടെ പുതിയ ചിത്രം അരുൺ വിജയ് ഒരുക്കുന്ന അഗ്നി സിറാഗുവലാണ്. എന്നാല്‍ ഒരു മാസത്തോളം നടന്ന ഷൂട്ടിംഗിന് ശേഷം ഈ ചിത്രത്തില്‍ നിന്നും ശാലിനി പിന്മാറിയതായി പ്രചാരണം. കരാർ ലംഘിച്ചതിന് നിർമ്മാതാക്കൾ ശാലിനിക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിനിമയോട് അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തുന്നു. തമിഴ്, തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലുകളിലും ഈ വിഷയം ചര്ച്ചയായിക്കഴിഞ്ഞുവെന്നും ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു
Post Your Comments