മിനിസ്ക്രീൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് രേഖ രതീഷ്. പരസ്‌പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്തത്. ഇതിലെ അമ്മ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ സമാനമായ ഒത്തിരി അവസരങ്ങള്‍ രേഖയെ തേടി എത്തി. ഇന്ന് മിനിസ്ക്രീനിലെ തിളങ്ങും താരങ്ങളിലൊരാളാണ് രേഖ. അതേസമയം, പലപ്പോഴും ഗോസിപ്പുകളിലും രേഖയുടെ പേര് കേൾക്കാറുണ്ട്. ഇപ്പോൾ തനിക്കെതിരെ വരുന്ന ഗോസിപ്പുകളെ കുറിച്ച് മനസ് തുറക്കുകയാണ് താരം . കൗമുദി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് പറഞ്ഞത്.
തനിക്കെതിരെ ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതിൽ നിന്നൊക്കെ തിരിച്ചുവരവ് നടത്തിയെന്നും താരം പറയുന്നു. വിവാദങ്ങൾ ഉണ്ടാകുമ്പോൾ അതിനെ എങ്ങനെയാണ് കെെകാര്യം ചെയ്യുന്നതെന്നറിയാമെന്നും രേഖ വെളിപ്പെടുത്തി.
“ഒരുപാട് അപ്സ് ആന്റ് ഡൗൺസ് എന്റെ ലെെഫിൽ ഉണ്ടായിട്ടുണ്ടെങ്കിലും രണ്ടാമതൊരു തിരിച്ച് വരവുണ്ടാകുന്നത് സൂഹൃത്ത് സജിത്തേട്ടന്റെ വിളിയിലൂടയാണ്. അഭിനയിക്കാൻ വേണ്ടി. ഞാൻ വരുന്നില്ല എനിക്ക് ഭയങ്കര നാണക്കേടാണ് എല്ലാവരെയും ഫേസ് ചെയ്യാനെന്ന് പറഞ്ഞു. ഞാൻ ഇനി ഈ ഫീൽഡിലേക്ക് വരില്ല. കാരണം അത്രത്തോളം എന്നെ വലിച്ചുവാരി പേസ്റ്റാക്കിയിട്ടുണ്ട്. ഇനി വേറെന്ത് ജോലിക്കും പോകാം. വീട്ടുജോലി ചെയ്ത് ജീവിച്ചാലും ഇനി ഈ ഫീൽഡിലോട്ട് വരില്ല. എന്നെ നാണം കെടുത്തി. എന്നാൽ, വാ കീറിയ ദെെവത്തിന് ചോറ് തരാൻ അറിയാമെന്നായിരുന്നു അവർ പറഞ്ഞത്.
കോൺട്രവേർസി ഇഷ്യൂസ് ഉണ്ടാകുമ്പോൾ അതിനെ ചിരിച്ച് നേരിടണമെന്നായിരുന്നു രേഖയുടെ മറുപടി. നമ്മളെ അറിയാത്ത നാല് പേര് വന്ന് നമ്മളെ കുറ്റപ്പെടുത്തുന്നു. അതിനെ ഓർത്ത് നമ്മൾ എന്തിന് വിഷമിക്കണം. സെലിബ്രിറ്റീസിനെ വച്ച് ജീവിച്ച് പോകുന്നവർ, യൂട്യൂബിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇത്ര ലെെക്ക് ഇത്ര കമന്റ് കിട്ടും, ഇത്ര വ്യൂവേർസ് കിട്ടും, അതിൽ ജീവിച്ച് പോകാമെന്ന് കരുതുന്ന ഒരുപാട് പാവപ്പെട്ട ചേട്ടൻമാരും ചേച്ചിമാരുമുണ്ട്. അതിന് ഡബ്ബ് ചെയ്യാൻ വേണ്ടി വളരെ ഓഞ്ഞ ശബ്ദത്തിൽ പറയുമ്പോൾ അവർ തന്നെ സ്വയം കേൾക്കുമ്പോൾ ഒരു ഉളുപ്പ് തോന്നത്തില്ലേ. പറയുന്നവർ പറയട്ടെ. അതിൽ നിന്ന് അവർക്ക് പത്തുപെെസ ഉണ്ടാവുന്നുണ്ട്. എന്നാൽ, കോടതിയിൽ പോയി ഞാൻ ഒരു കേസ് ഫയൽ ചെയ്താൽ ഈ പോസ്റ്റ് ചെയ്യുന്ന കംപ്ലീറ്റ് ആൾക്കാരും എന്റെ പിറകെ വരേണ്ടി വരും. കേസ് വിഡ്രോ ചെയ്യണമെന്നും പറഞ്ഞ് രേഖ പറയുന്നു.
Post Your Comments