CinemaGeneralLatest NewsMollywoodNEWS

യുവ അവതാരകൻ ജീവയ്ക്ക് കിടിലൻ സർപ്രൈസ് ഒരുക്കി സരിഗമപ

സരിഗമപ വേദിയിൽ എത്തുന്ന അതിഥികൾക്കും ജഡ്ജസ്സിനും സർപ്രൈസ് ഒരുക്കിവയ്ക്കുന്ന അവതാരകന് ഇപ്പോൾ ചാനൽ സംഘാടകർ ഒരുക്കിവച്ച സർപ്രൈസാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

നിരവധി അവതാരകർ മലയാളം ടെലിവിഷൻ ഷോകളിൽ വന്നു പോകാറുണ്ടെങ്കിലും , ചില അവതാരകരോട് പ്രേക്ഷകർക്ക് പ്രിയം കൂടും ഇത്തരത്തിൽ പ്രേക്ഷകർക്ക് പ്രിയം കൂടിയ അവതാരകന്മാരിൽ ഒരാളാണ് ജീവ. ചുരുങ്ങിയ സമയം കൊണ്ടാണ് മുൻ നിര അവതാരകന്മാർക്കൊപ്പം ജീവ എന്ന യുവ അവതാരകനും പ്രേക്ഷകരുടെ മനസ്സിൽ കൂട് കൂട്ടിയത്. സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെയാണ് ജീവ ഇത്രയും പ്രേക്ഷക പ്രീതി നേടിയെടുത്തത്. നിറയെ ഫാൻസുള്ള അവതാരകൻ ആണ് ജീവ.

സരിഗമപ വേദിയിൽ എത്തുന്ന അതിഥികൾക്കും ജഡ്ജസ്സിനും സർപ്രൈസ് ഒരുക്കിവയ്ക്കുന്ന അവതാരകന് ഇപ്പോൾ ചാനൽ സംഘാടകർ ഒരുക്കിവച്ച സർപ്രൈസാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. താരത്തിന്റെ ഭാര്യയായ അപർണ്ണയെയാണ് സർപ്രൈസ് എൻട്രി നൽകികൊണ്ട് വേദിയിൽ എത്തിക്കുന്നത്. ഇത് കണ്ട ജീവയുടെ സന്തോഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഭാര്യയെ കണ്ടപാടെ അപ്പട സുപ്രു എന്ന് വിളിച്ചുകൊണ്ടാണ് ജീവ അപർണയെ കെട്ടിപിടിക്കുന്നത്. ഒപ്പം ഇരുവരും തമ്മിലുള്ള രസകരമായ നിമിഷങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഫ്ലൈറ്റ് അറ്റന്ഡന്റാണ് അപർണ്ണ. ഏറ്റവും മോശം സമയത്ത് കടന്നുവന്ന വ്യക്തിയാണ് അപർണ്ണ. എന്നാണ് ജീവ പറയുന്നത്. എന്നാൽ ഇപ്പോൾ വിവാഹം കഴിഞ്ഞപ്പോൾ അപർണ്ണയുടെ മോശം സമയം ആയി എന്നാണ് തമാശയായി ജീവ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button